ധർണ നടത്തി

പരപ്പനങ്ങാടി: മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും കോവിഡ് കാല സഹായ തുകയായ 2000 രൂപ ഉടൻ വിതരണം ചെയ്യുക, മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് ഉടൻ വിതരണം ചെയ്യുക, മത്സ്യത്തൊഴിലാളി മേഖലക്ക് പ്രത്യക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള മത്സ്യത്തൊഴിലാളി യൂനിയൻ (എഫ്.ഐ.ടി.യു) ജില്ല കമ്മിറ്റി ചെട്ടിപ്പടിയിലെ മത്സ്യത്തൊഴിലാളി ക്ഷേമ നിധി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ല പ്രസിഡൻറ്​ പി.ടി. റഹീം ഉദ്ഘാടനം ചെയ്തു. ടി. ഗസ്സാലി അധ്യക്ഷത വഹിച്ചു. പി. സിദ്ദീഖ്, അബ്​ദുല്ല കുട്ടി, എം. സിദ്ദീഖ്, ശരീഫ്, നൗഫൽ എന്നിവർ സംസാരിച്ചു. പടം.. mt malsya thozhilali shema nidhi office darna ഓൾ കേരള മത്സ്യത്തൊഴിലാളി യൂനിയൻ (എഫ്.ഐ.ടി.യു) ജില്ല കമ്മിറ്റി ചെട്ടിപ്പടിയിലെ മത്സ്യത്തൊഴിലാളി ക്ഷേമ നിധി ഓഫിസിലേക്ക് നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.