ചൂട്ട് കത്തിച്ച് ഉത്തരപേപ്പർ തിരഞ്ഞ് എം.എസ്.എഫ് പ്രതിഷേധം

കൊണ്ടോട്ടി: പ്ലസ്ടു പരീക്ഷ ഉത്തരപേപ്പർ കാണാതായതിനെതിരെ കൊണ്ടോട്ടിയിൽ മണ്ഡലം എം.എസ്.എഫ് കമ്മിറ്റി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. വിദ്യാഭ്യാസ മന്ത്രിയുടെ മുഖംമൂടി അണിഞ്ഞ് തെരുവിൽ ചൂട്ട് കത്തിച്ച് ഉത്തരപേപ്പർ തിരഞ്ഞായിരുന്നു പ്രതിഷേധം. സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ ഉദ്ഘാടനം ചെയ്തു. പി.വി. ഫാഹിം അഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ.സി. ഷെരീഫ് കുറ്റപത്രം വായിച്ചു. കെ.എം. ഇസ്മായിൽ, ആസിഫലി കൊളമ്പലം, ഷുഹൈബ് പുത്തൂപ്പാടം, കെ.പി. ഫായിസ്, ശഫീഖ് അഹ്സനി, ടി.സി. മുർഷിദ് തുടങ്ങിയവർ സംബന്ധിച്ചു. me kdy msf prathishedham ഉത്തരപേപ്പർ കാണാതായ സംഭവത്തിൽ പ്രതിഷേധിച്ച് കൊണ്ടോട്ടിയിൽ മണ്ഡലം എം.എസ്.എഫ് നടത്തിയ ഉത്തരപേപ്പർ തിരച്ചിൽ സമരം സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.