എൽ.ഡി.എഫ്​ നേട്ടമുണ്ടാക്കുമെന്ന് ഏഷ്യാനെറ്റ് സർവേ

* ദലിത്, ഈഴവ, മുസ്​ലിം വോട്ട് കൂടുതൽ എൽ.ഡി.എഫിന് തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭരണ തുടര്‍ച്ച ലഭിക്കുമെന്ന് ഏഷ്യാനെറ്റ് സർവേ. എൽ.ഡി.എഫിന് 77 മുതൽ 83 വരെയും യു.ഡി.എഫിന് 54 -60 സീറ്റുവരെയും ബി.ജെ.പിക്ക് മൂന്നുമുതൽ ഏഴുവരെയും സീറ്റ് ലഭിക്കാമെന്നാണ് സർവേ പറയുന്നത്​. വടക്കൻ കേരളത്തിൽ എൽ.ഡി.എഫ്​ വൻനേട്ടമുണ്ടാക്കും. തെക്കൻ കേരളത്തിൽ നേരിയ ഭൂരിപക്ഷവും ലഭിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 27 ശതമാനം വോട്ടോടെ പിണറായി വിജയൻ മുന്നിലെത്തിയപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പിന്തുണച്ചത് 23 ശതമാനം പേരാണ്. മന്ത്രി കെ.കെ. ശൈലജ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ഏഴുശതമാനം പേര്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പിന്തുണക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കിട്ടിയത് അഞ്ചു ശതമാനം പേരുടെ പിന്തുണയാണ്. കേന്ദ്രമന്ത്രി വി. മുരളീധരനും കോൺഗ്രസ് നേതാവ്​ കെ.സി. വേണുഗോപാലും അഞ്ചുശതമാനം പേരുടെ പിന്തുണ​േനടി. ഇ.പി. ജയരാജനും മുല്ലപ്പള്ളി രാമചന്ദ്രനും പി.കെ. കുഞ്ഞാലിക്കുട്ടിയും നേടിയത് മൂന്നുശതമാനം വോട്ടാണ്. കോടിയേരി ബാലകൃഷ്ണനാകട്ടെ ഒരു ശതമാനവും. ദലിത്, ഈഴവ, മുസ്​ലിം വിഭാഗത്തി​ൻെറ വോട്ട് കൂടുതൽ എൽ.ഡി.എഫിന് കിട്ടുമെന്നാണ് സർവേ പറയുന്നത്. ദലിത് വോട്ടുകളിൽ 37 ശതമാനം ഇടതുമുന്നണിക്കൊപ്പമാകും. ഈഴവ വോട്ടുകളിൽ 47 ശതമാനം പേരാണ് ഇടതുമുന്നണിയെ പിന്തുണക്കുന്നത്. 23 ശതമാനം പേര്‍ യു.ഡി.എഫിനൊപ്പം. 24 ശതമാനം പേര്‍ എൻ.ഡി.എയെ പിന്തുണക്കുന്നു. മുസ്​ലിം വോട്ടിൽ 49 ശതമാനം ഇടതുമുന്നണി​െക്കാപ്പമായിക്കും. 31 ശതമാനം മാത്രമേ യു.ഡി.എഫിന് ഒപ്പമുണ്ടാകാനിടയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.