വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി

കരുവാരകുണ്ട്: തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനായി വെൽഫെയർ പാർട്ടി കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ അഞ്ച് വാർഡുകളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപവത്​കരിച്ചു. ജാഫർ പടിപ്പുര (തരിശ്), ബാജിൽ അക്രം (കണ്ണത്ത്), ആഷിഖ് (തുരുമ്പോട), സി.ടി. അബ്​ദുറഹ്​മാൻ (കരുവാരകുണ്ട്), വി.പി. ഉമ്മർ (പയ്യാക്കോട്) എന്നിവരാണ് കൺവീനർമാർ. വാർഡ് തല യോഗങ്ങളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ പി.സി. അബു, സി.പി. സലാം, എ.കെ. മുഹമ്മദ് കുട്ടി, വി.പി. യൂസുഫ് അലി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.