ടി.വിയും ഡി.ടി.എച്ച് സംവിധാനവും നൽകി

എടക്കര: ചുങ്കത്തറയിൽ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവര്‍ക്ക് ന്യൂയോര്‍ക്ക് സൻെറ്​ ജോണ്‍സ് മാര്‍ത്തോമ ഇടവക അംഗങ്ങളുടെ സഹായഹസ്തം. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത 80 കുട്ടികള്‍ക്ക് ടി.വിയും ഡി.ടി.എച്ച് കണക്​ഷനുമാണ് ന്യൂയോര്‍ക്ക് സൻെറ്​ ജോണ്‍സ് മാര്‍ത്തോമ വികാരി റവ. മാത്യു വര്‍ഗീസി​ൻെറ നേതൃത്വത്തില്‍ ഇടവക അംഗങ്ങള്‍ നല്‍കിയത്. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ടി.വി കൈമാറ്റ ചടങ്ങ് പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനിരയായ കുട്ടികള്‍ക്ക് വീടൊരുക്കുന്നതിലും കോവിഡ് കാലത്ത് പഠനസൗകര്യമേര്‍പ്പെടുത്തുന്നതിലുമടക്കം മാര്‍ത്തോമ സഭ സമൂഹത്തിന് വലിയ മാതൃകയാണ് കാണിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. ടി.വി, ഡി.ടി.എച്ച് എന്നിവയുടെ വിതരണോദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ കുന്നംകുളം-മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്​കോപ്പ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ റവ. മത്തായി ജോസഫ്, പി.ടി.എ പ്രസിഡൻറ് എം. സുകുമാരന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ബീന ടി. ചെറിയാന്‍, സ്​റ്റാഫ് സെക്രട്ടറി ഉമ്മന്‍ മാത്യു, റെജി സാമുവേല്‍ എന്നിവര്‍ സംസാരിച്ചു. ചിത്രവിവരണം: mn edakkara- (04-edk-1) ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ന്യൂയോര്‍ക്ക് സൻെറ്​ ജോണ്‍സ് മാര്‍ത്തോമ ഇടവക അംഗങ്ങള്‍ ഏര്‍പ്പെടുത്തിയ ടി.വി, ഡി.ടി.എച്ച് കൈമാറ്റ ചടങ്ങ് പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.