കാളികാവ്: കോവിഡ് പ്രതിരോധ പ്രവർത്തനത്തിലും നിയമപാലനത്തിലും മികച്ച സേവനം കാഴ്ചവെച്ചതിന് കാളികാവ് പൊലീസ് ഇൻസ്പെക്ടർ പി. ജ്യോതീന്ദ്രകുമാറിന് അംഗീകാരം. അന്താരാഷ്‌ട്ര സംഘടനകളുമായി ചേർന്ന് ഇന്ത്യയിലുടനീളം പ്രവർത്തിച്ചു വരുന്ന മനുഷ്യാവകാശ സംഘടനയായ നാഷനൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ (എൻ.എച്ച്.ആർ.എഫ്) ആണ് അവാർഡ് നൽകിയത്. പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് സി.ടി. അസ്മാബിയും എൻ.എച്ച്.ആർ.എഫ് ജില്ല കോഓഡിനേറ്റർ ഡോ. മുഹമ്മദ് ഷഹൽ ഫൈസിയും ചേർന്ന് പ്രശസ്തിപത്രവും ഫലകവും കൈമാറി. കോവിഡ് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മികച്ച സേവനം കാഴ്ചവെക്കുന്ന ഗവ. ഉദ്യോഗസ്ഥരെ ദീർഘനാളത്തെ നിരീക്ഷണത്തിൻെറ അടിസ്ഥാനത്തിലാണ് കണ്ടെത്തുന്നത്. കോവിഡ് വ്യാപനം തടയുന്നതിനായുള്ള മുൻനിര പ്രവർത്തനവും സംസ്ഥാനത്തെ പ്രഥമ ക്വാറൻറീൻ സൻെററായിരുന്ന അൽ സഫയിലെ ഇടെപടലുകളും കണക്കിലെടുത്താണ് ജ്യോതീന്ദ്രകുമാറിനെ അംഗീകാരം തേടിയെത്തിയത്. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. നജീബ് ബാബു, എൻ. സൈദാലി, സബ് ഇൻസ്പെക്ടർ സി.എച്ച്. നൗഷാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എറമ്പത്ത് കരിം എന്നിവർ പങ്കടുത്തു. photo mn kkv police award: നാഷനൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ അവാർഡ് കാളികാവ് പൊലീസ് ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.