കുന്നംകുളത്ത് നിർമിച്ച ചകിരി നാരുകൾ ആലപ്പുഴയിലേക്ക്​

കുന്നംകുളത്ത് നിർമിച്ച ചകിരിനാരുകൾ ആലപ്പുഴയിലേക്ക്​ കൊണ്ടുപോയത് മൂന്നര ടൺ കുന്നംകുളം: നഗരസഭയുടെ കുറുക്കൻപാറയിലുള്ള ഗ്രീൻ പാർക്കിൽനിന്ന്​ മൂന്നര ടൺ ചകിരിനാര് കയർ ബോർഡിന് കൈമാറി. ആലപ്പുഴയിലുള്ള കയർ ഫെഡിലേക്കാണ് കൊണ്ടുപോയത്. ചവിട്ടി ഉൾപ്പെടെ കയർ ഉൽപന്നങ്ങൾ നിർമിക്കാനാണിത്​. 15 ദിവസംകൊണ്ടാണ് മൂന്നര ടൺ ചകിരിനാര് നിർമിച്ചത്. കിലോക്ക് 20 രൂപയാണ് കുടുംബശ്രീക്ക് ലഭിക്കുക. ഗ്രീൻ പാർക്കിലാണ് ചകിരി ഡിഫൈബറിങ്​ യൂനിറ്റുള്ളത്. ചകിരിയിൽനിന്ന് ഫൈബർ, ബേബി ഫൈബർ, കയർപിത്ത് (ചകിരിപ്പൊടി) എന്നിവ ഉൽപാദിപ്പിച്ചാണ് വിതരണം ആരംഭിച്ചത്. കയർ പിത്ത് (ചകിരിപ്പൊടി) ഇനോക്കുലം ചേർത്ത് ജൈവമാലിന്യ സംസ്കരണത്തിന് ദുർഗന്ധം ഇല്ലാതെ വേഗത്തിൽ കമ്പോസ്​റ്റാക്കി മാറ്റാനും കോഴി വളർത്താൻ ബഡ് ആയും കൃഷി ഇടങ്ങളിൽ ഉപയോഗിക്കാം. ബേബി ഫൈബർ ഗ്രോബാഗ് പൂച്ചട്ടികളിലും ജലാംശത്തെ നിയന്ത്രിക്കാൻ നഴ്സറികളിലും ജാതി മരങ്ങൾക്ക് പൊതയിടാനും ഉപയോഗിക്കാം. നഗരസഭ നിർമിച്ച കെട്ടിടത്തിൽ ഏറ്റവും ആധുനികമായ മെഷീനുകളാണ് ഇതിനായി സ്ഥാപിച്ചത്. ചകിരിനാര് കയറ്റിവിടുന്ന വാഹനം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർമാൻ പി.എം. സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ സുമ ഗംഗാധരൻ, കെ.കെ. ആനന്ദൻ, വാർഡ് കൗൺസിലർ വിദ്യ രഞ്ജിത്, സെക്രട്ടറി ബി. അനിൽകുമാർ, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ, ജനകീയാസൂത്രണം ഉപാധ്യക്ഷൻ വി. മനോജ്കുമാർ, കൗൺസിലർമാരായ കെ.എ. സോമൻ, പുഷ്പ ജോൺ, ഒ.ജി. ബാജി, പ്രിയ സജേഷ്, ശ്രീജ പ്രജി, സി.ഡി.എസ് പ്രസിഡൻറ്​ സൗമ്യ അനിലൻ, ഐ.ആർ.ടി.സി ടെക്നിഷൻ ശ്രേയസ് തുടങ്ങിയവർ സന്നിഹിതരായി. (പടം - ചകിരിനാര് കയറ്റി കൊണ്ടുപോകുന്നതി​ൻെറ ഫ്ലാഗ് ഓഫ് നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ നിർവഹിക്കുന്നു) chakirinaaru falg of

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.