വിദ്യാർഥികൾക്ക് പ്രവാസി കൂട്ടായ്മയുടെ ടെലിവിഷൻ

വിദ്യാർഥികൾക്ക് പ്രവാസി കൂട്ടായ്മയുടെ ടെലിവിഷൻ മന്ദലാംകുന്ന്: ഖത്തർ പ്രവാസി കൂട്ടായ്മയായ മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഗവ. ഫിഷറീസ് യു.പി സ്കൂളിൽ പഠിക്കുന്നവർക്ക് ഓൺലൈൻ പഠനസഹായത്തിന് ടെലിവിഷൻ സമർപ്പിച്ചു. ചാവക്കാട് എ.ഇ.ഒ പി.ബി. അനിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷർ പ്രസിഡൻറ്​ ലിയാഖത്ത് പണിക്കവീട്ടിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.ടി. ശാന്ത ടി.വി ഏറ്റുവാങ്ങി. അധ്യാപകൻ ഷിബു സംസാരിച്ചു. കെ.എം. ഹൈദരലി സ്വാഗതവും ഹാരിസ് പണിക്കവീട്ടിൽ നന്ദിയും പറഞ്ഞു. ഫോട്ടോ: ഖത്തർ മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഗവ. ഫിഷറീസ് യു.പി സ്കൂൾ വിദ്യാർഥികൾക്ക് നൽകിയ ടി.വി ചാവക്കാട് എ.ഇ.ഒ പി.സി. അനിൽ പ്രധാനാധ്യാപിക പി.ടി. ശാന്തക്ക് കൈമാറുന്നു mandalakmkunnu school pravasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.