ബസ് തൊഴിലാളികളുടെ പട്ടിണി കഞ്ഞി സമരം

കുന്നംകുളം: ലോക് ഡൗൺ മൂലം ദുരിതത്തിലായ ബസ്​ തൊഴിലാളികളുടെ പ്രശ്നത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ബസ്​ തൊഴിലാളികളുടെ നേതൃത്വത്തിൽ കുന്നംകുളത്ത് പട്ടിണി കഞ്ഞി സമരം സംഘടിപ്പിച്ചു. സമരം ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ്​ സുന്ദരൻ കുന്നത്തുള്ളി കഞ്ഞി വിളമ്പി ഉദ്ഘാടനം ചെയ്തു. ബസ്​ എംപ്ലോയിസ് യൂനിയൻ (ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി വി.വി. വിനോജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ബിജോയ് ബാബു, മഹിള കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി സോയ ജോസഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ കെ. ജയശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി. (പടം - കുന്നംകുളത്ത് നടന്ന പട്ടിണി കഞ്ഞി സമരം ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ്​ സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്യുന്നു) kunnamkulam pattini samaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.