ധർണ നടത്തി

add ഗുരുവായൂർ: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്​ കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ചാവക്കാട് മേഖലയിലെ മൂന്ന് കേന്ദ്രങ്ങളിൽ പോസ്​റ്റ്​ ഓഫിസിന്​ മുന്നിൽ . ഗുരുവായൂരിൽ നടന്ന സമരം സി.പി.എം ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കെ.കെ. സുകേഷ് അധ്യക്ഷത വഹിച്ചു. കോട്ടപ്പടിയിൽ സി.ഐ.ടി.യു ഏരിയ പ്രസിഡൻറ് ടി.ടി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. കെ.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് പോസ്​റ്റ്​ ഓഫിസ് ധർണ സി.ഐ.ടി.യു ഏരിയ ജോ. സെക്രട്ടറി കെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു. റീന കരുണൻ അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഷീജ പ്രശാന്ത്, പി.പി. നാരായണൻ, വി. അനൂപ്, സി.ബി. ഹിമവാൻ, കെ.എൻ. രാജേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.