സർവിസ് സഹകരണ ബാങ്ക്​ ടി.വികൾ നൽകി

കേച്ചേരി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ പ്രയാസപ്പെടുന്ന വിദ്യാർഥികൾക്ക് കേച്ചേരി സർവിസ് സഹകരണ ബാങ്ക്​ ടി.വികൾ വിതരണം ചെയ്തു. ബാങ്കിൽ നടന്ന ചടങ്ങിൽ അർഹരായ ആറ് കുടുംബങ്ങൾക്കാണ് കൈമാറിയത്. വിതരണോദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ്​ എ.എം. ജമാൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറും ഡി.സി.സി ജന. സെക്രട്ടറിയുമായ സി.സി. ശ്രീകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ സ്​റ്റീഫൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ്​ വൈസ് പ്രസിഡൻറ്​ ആ​േൻറാ പോൾ എന്നിവർ സംബന്ധിച്ചു. (പടം -കേച്ചേരിയിൽ വിദ്യാർഥികളുടെ പഠന സൗകര്യത്തിനായി ടി.വികൾ ടി.എൻ. പ്രതാപൻ എം.പി വിതരണം ചെയ്യുന്നു) kecheri student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.