മറ്റു വകുപ്പുകളിലെ ജീവനക്കാരെ തദ്ദേശ വകുപ്പിനും കലക്ടർക്കും ആവശ്യപ്പെടാം

പെരിന്തൽമണ്ണ: കോവിഡ് വ്യാപനത്തി‍ൻെറ പശ്ചാത്തലത്തിൽ ഇതര ജില്ലകളിലെ ജീവനക്കാർക്ക് അവർ താമസിക്കുന്ന ജില്ലകളിൽ ജോലിചെയ്യാൻ അവസരം നൽകുന്നതോടൊപ്പം ജില്ല കലക്ടർക്കോ തദ്ദേശ സ്ഥാപനങ്ങൾക്കോ ഇത്തരം ജീവനക്കാരുടെ സേവനം ആവശ്യമാണെങ്കിൽ വിട്ടുനൽകാനും നിർദേശം. ജീവനക്കാരുടെ മാതൃ വകുപ്പിനോടാണ് അനുമതി തേടേണ്ടത്. ഇത്തരം അപേക്ഷ ലഭിച്ചാൽ ജീവനക്കാരുടെ ഒാഫിസിലെ ആവശ്യകത പരിശോധിച്ച് വേണം തീരുമാനമെടുക്കാൻ. അവിടെതന്നെ ജീവനക്കാരെ വേണ്ടതുണ്ടെങ്കിൽ അപേക്ഷ തിരസ്കരിക്കാം. ഗ്രൂപ് മൂന്ന്, നാല് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഇത്തരത്തിൽ കൈമാറാനാവുക. പുതുതായി ഏൽപിക്കുന്ന ഡ്യൂട്ടി പൂർത്തിയാവുന്ന മുറക്കോ മറിച്ചൊരു ഉത്തരവ്​ വരുന്ന മുറക്കോ സേവനം നിർത്തണം. ഇങ്ങനെ വിന്യസിക്കുന്ന ജീവനക്കാർ ഇത് ദുരുപയോഗം ചെയ്യുന്നില്ലെന്ന് തദ്ദേശ സ്ഥാപനങ്ങളും കലക്ടർമാരുമാണ് ഉറപ്പാക്കേണ്ടതെന്ന് പൊതുഭരണ വിഭാഗം സർക്കുലറിൽ വ്യക്തമാക്കി. സർക്കാർ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫേസ്​ മാസ്ക് നിർബന്ധമാക്കിയ സ്ഥിതിക്ക് ഇവ ഖാദിബോർഡിൽനിന്ന് വാങ്ങി സഹകരിക്കാനും നിർ​േദശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-04 03:39 GMT