പിന്നാക്ക സമുദായക്കാർക്ക് മെഡിക്കല്‍ സീറ്റുകളില്‍ സംവരണം ഉറപ്പാക്കണം ^ഇ.ടി

പിന്നാക്ക സമുദായക്കാർക്ക് മെഡിക്കല്‍ സീറ്റുകളില്‍ സംവരണം ഉറപ്പാക്കണം -ഇ.ടി മലപ്പുറം: രാജ്യത്തെ പിന്നാക്ക സമുദായ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ സീറ്റുകളില്‍ സംവരണം ഉറപ്പാക്കണമെന്ന്​ മുസ്​ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ്​ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. പാര്‍ശ്വവത്​കരിക്കപ്പെടുകയും പിന്നാക്കം നില്‍ക്കുകയും ചെയ്യുന്ന ഒ.ബി.സി കമ്യൂണിറ്റി വിദ്യാർഥികൾക്ക്​ മെഡിക്കൽ സീറ്റുകൾ നിഷേധിക്കുന്നത് സങ്കടകരമാണ്. 2017 മുതൽ ഏകദേശം 11,000 സീറ്റുകളാണ് നീറ്റ് പരീക്ഷയിൽ ഒ.ബി.സി വിദ്യാർഥികള്‍ക്ക് നഷ്​ടമായത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തുന്ന മെഡിക്കൽ, ഡൻെറൽ കോളജുകളിൽ പിന്നാക്ക സമുദായ വിദ്യാർഥികള്‍ക്ക് സംവരണ സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എം.പി അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.