സാമൂഹിക അകലം സ്വാഹ

മഞ്ചേരി മെഡിക്കൽ കോളജിലെ ജീവനക്കാർ എത്തുന്ന ബസിൽ തിക്കും തിരക്കും മഞ്ചേരി: കോവിഡ് പ്രത്യേക ചികിത്സ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാർ എത്തുന്നത് ബസിൽ തിക്കിയും തിരക്കിയും. രണ്ട് സീറ്റിലും യാത്രക്കാരെ ഇരുത്തിയും സാമൂഹിക അകലം പാലിക്കാതെയുമാണ് ജീവനക്കാർ എത്തുന്നത്. ഇതിന് പുറമെ സീറ്റ് ലഭിക്കാത്തിനാൽനിന്ന് കൊണ്ടാണ് പലരും യാത്ര ചെയ്ത് ആശുപത്രിയിലെത്തുന്നത്. ആരോഗ്യ പ്രവർത്തകർക്ക് ആശുപത്രിയിലെത്താൻ ഏർപ്പെടുത്തിയത് മിനി ബസ് ആയതാണ് പ്രശ്നങ്ങൾക്ക് കാരണം. വഴിക്കടവ് ഭാഗത്ത​ുനിന്ന്​ എത്തുന്ന ബസിലാണ് കൂടുതൽ തിരക്ക്. ഈ ഭാഗത്തുനിന്നും അമ്പതോളം പേരാണ് ആശുപത്രിയിലേക്കുള്ളത്. ചെറിയ സ്കൂൾ ബസായതിനാൽ ജീവനക്കാർക്ക് സീറ്റ് പോലും ലഭിക്കുന്നില്ല. കൂടാതെ സാമൂഹിക അകലവും പാലിക്കാനാകുന്നില്ലെന്നും ജീവനക്കാർ പറയുന്നു. നേരത്തേ കെ.എസ്.ആർ.ടി.സി ബസിലായിരുന്നു എത്തിച്ചിരുന്നത്. ഈ സമയം ഒരു സീറ്റിൽ ഒരാൾ എന്ന മാനദണ്ഡം പാലിച്ചിരുന്നു. എന്നാൽ, ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ബസുകൾ സർവിസ് നടത്താൻ ആരംഭിച്ചു. ഇതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾ ഏറ്റെടുത്ത് ജീവനക്കാരെ എത്തിക്കാൻ ആരംഭിച്ചത്. മലപ്പുറം, കൊണ്ടോട്ടി, ഭാഗങ്ങളിലേക്കും ബസുകൾ സർവിസ് നടത്തുന്നുണ്ട്. പലരും പോസിറ്റിവ് വാർഡുകളിലും മറ്റും ജോലി ചെയ്യുന്നതിനാൽ പൊതുഗതാഗത്തെ ആശ്രയിക്കുന്നത് കൂടുതൽ പ്രശ്നത്തിലേക്ക് നയിക്കുമെന്നുള്ളത് കൊണ്ടാണ് പ്രയാസപ്പെട്ട് ബസിലെത്തുന്നത്. ആളുകൾ കൂടുതലുള്ള ഭാഗത്തേക്ക് കൂടുതൽ ബസുകൾ അനുവദിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം. me colg bus : സാമൂഹിക അകലം പാലിക്കാനാകാതെ ബസിലെത്തുന്ന ആരോഗ്യപ്രവർത്തകർ, തിരക്ക് കാരണം നിന്ന് യാത്ര ചെയ്യുന്നതും കാണാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.