സഹകരണ ദിനാഘോഷം സംഘടിപ്പിച്ചു

തൃശൂര്‍: കേരള ബാങ്ക് തൃശൂര്‍ റീജനല്‍ ഓഫിസി​ൻെറ നേതൃത്വത്തില്‍ അന്താരാഷ്​ട്ര . കോവിലകത്തുംപാടത്തുള്ള റീജനല്‍ ഓഫിസില്‍ ജനറല്‍ മാനേജര്‍ റോയ് എബ്രഹാം സഹകരണ പതാകയുയര്‍ത്തി. ക്രെഡിറ്റ് പ്രൊസസിങ്​ സൻെറര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ആര്‍. രവിചന്ദ്രന്‍, റീജനല്‍ ഓഫിസ് ചുമതലയുള്ള ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ഷാജു പി. ജോര്‍ജ്​, പി.ആര്‍. ചന്ദ്രമോഹന്‍, പി.എസ്. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 'കാലാവസ്ഥ ദുരന്തങ്ങള്‍ക്കെതിരെ സഹകരിക്കുക' എന്ന ഈ വര്‍ഷത്തെ സഹകരണദിന സന്ദേശം ഉള്‍കൊണ്ട് ഓഫിസ് വളപ്പില്‍ വൃക്ഷത്തൈ നട്ടു. റീജനല്‍ ഓഫിസിന് കീഴില്‍ വരുന്ന മുഴുവന്‍ ശാഖകളിലും സഹകരണ പതാക ഉയര്‍ത്തിയും ബാനറുകള്‍ പ്രദര്‍ശിപ്പിച്ചും ദിനാചരണം സംഘടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.