ഞാറ്റു വേലചന്ത തുടങ്ങി

ഞാറ്റുവേലചന്ത തുടങ്ങി ദേശമംഗലം: ആറങ്ങോട്ടുകര കൃഷിപാഠശാലയുടെ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. പാഠശാല അംഗം ശശിധരൻ വഴുതന തൈ കർഷകർക്ക് നൽകി ഉദ്ഘാടനം ചെയ്​തു. പ്രദേശത്തെ കർഷകർക്ക് ഏത് തരം കാർഷിക ഉത്പന്നങ്ങളും ചന്തയിലെത്തി വിൽക്കാം. തെങ്ങിൻതൈ, മാവ്, പ്ലാവ് എന്നിവയും വെണ്ട, വഴുതന, മുളക്, കപ്പ തുടങ്ങി തൈകളും, ആട്ടിയ വെളിച്ചെണ്ണ, നാടൻ നേന്ത്രകായകൾ, വീടുകളിൽ നിർമിച്ച ബേക്കറി ഉൽപ്പന്നങ്ങൾ, മൺപാത്രങ്ങൾ, ജൈവരീതിയിൽ ഉത്പാദിപ്പിച്ച അരി, പച്ചക്കറികൾ, നാടൻ പശുവി​ൻെറ മോര്, നെയ്യ് തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് ചന്തയിൽ വിൽപ്പനക്കുള്ളത്. പാഠശാല അംഗങ്ങളായ ശ്രീജ ആറങ്ങോട്ടുകര, നാരായണൻ, രാമകൃഷ്​ണൻ എന്നിവരും ഞാറ്റുവേല ചന്തക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.