പാലക്കാട്: നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ഡിപ്പോയിലുണ്ടായിരുന്ന പഴയ ഡീസൽ പമ്പ് പൊളിച്ചുനീക്കി. ഇതോടെ നടപ്പാതയടക്കം നിർമിതികളുടെ കോൺക്രീറ്റ് പ്രവൃത്തി വരുംദിവസം തന്നെ പൂർത്തിയാക്കാനാവുമെന്ന് അധികൃതർ പറഞ്ഞു. പുതിയ പമ്പ് സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ഇതോടെ നിലവിൽ മറ്റു ഡിപ്പോകളിൽനിന്നും അവശ്യമെങ്കിൽ സ്വകാര്യ പമ്പുകളിൽനിന്നുമാണ് കെ.എസ്.ആർ.ടി.സി ഇന്ധനം നിറക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് സ്റ്റാൻഡ് നിർമാണച്ചുമതല. മഴ മാറിനിൽക്കുന്നതിനാൽ നിലവിൽ പ്രവൃത്തി വേഗത്തിലാണ് നടക്കുന്നത്. ഈ മാസം തന്നെ കോൺക്രീറ്റിങ് പ്രവൃത്തി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.