സംസ്ഥാന ജാവലിൻ ​ത്രോ വിജയികൾ

പാലക്കാട്​: ദേശീയ ജാവലിൻ​ ദിനാഘോഷ ഭാഗമായി സംസ്ഥാന അത്​ലറ്റിക്​ അസോസിയേഷന്‍റെ നേതൃത്വത്തിൽ പാലക്കാട്​ മെഡിക്കൽ കോളജ്​ സിന്തറ്റിക്​ മൈതാനത്ത്​ ​സംസ്ഥാന ജാവലിൻ ​ത്രോ മത്സരം സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി 200ഓളം താരങ്ങൾ പ​ങ്കെടുത്തു. വിജയികൾ എം.ബി. അമിത -വയനാട്​ (അണ്ടർ 14 പെൺ), ഇവാന റോസ്​ സുനിൽ -കോഴിക്കോട്​ (അണ്ടർ 16 പെൺ), പി.എം. അനഘ -പാലക്കാട്​ (അണ്ടർ 18 പെൺ), പി. ആഷിഖ -എറണാകുളം (അണ്ടർ 20 പെൺ), എച്ച്​.ആർ. ശ്രീരഞ്ജിനി -മലപ്പുറം (വനിത), ടി.പി. നിരഞ്ജൻ -പാലക്കാട് ​(അണ്ടർ 14 ആൺ), പി.ബി. കാർത്തികേയൻ -മലപ്പുറം (അണ്ടർ 16 ആൺ), ധനുഷ്​ ശശിധരൻ -കോഴിക്കോട്​ (അണ്ടർ 18 ആൺ), ജിബിൻ തോമസ് ​-എറണാകുളം (അണ്ടർ 20 ആൺ), അരുൺ ബേബി -എറണാകുളം (പുരുഷ വിഭാഗം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.