മനോജിന് വിടനൽകി നാട്

കൊല്ലങ്കോട്: അംഗീകാരങ്ങൾക്ക് നിന്നുകൊടുക്കാതെ വേറിട്ടുനടന്ന സാഹിത്യകാരൻ . ഞായറാഴ്ച രാവിലെ മുതൽ വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാൻ നിരവധി പേരെത്തി. 18ാം വയസ്സിൽ എഴുത്ത് ആരംഭിച്ച മനോജിന്​ 'മിന്നാമിനുങ്ങുകൾ മെഴുകുതിരികൾ' നോവലിന് ദേശാഭിമാനി സ്റ്റഡി സർക്കിൾ അവാർഡ് ലഭിച്ചു. എ.കെ.ജിയായിരുന്നു ഈ നോവലിന്‍റെ അവതാരിക എഴുതിയത്. കോയമ്പത്തൂർ കേരള കൾച്ചറൽ സെന്ററിന്റെ 2013ലെ സാഹിത്യ അവാർഡും ലഭിച്ചു. ജീവിക്കുന്നവരുടെ ശ്മശാനം, കാട്ടാളൻ, കാലാവധി, വേദാരണ്യം, സത്യവാഗീശ്വരൻ, സമാന്തരയാത്രകൾ, രാക്ഷസകുലം, ദേഹവിയോഗം, ജ്ഞാനയോഗം, ജീവകാരുണ്യം, സുഖവാസികളുടെ ലോകം, ശരിയുത്തരങ്ങൾ, യാത്രയിൽ തനിയെ (ടി. പത്മനാഭനുമായുള്ള അഭിമുഖം) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. 1200 പേജുള്ള സുഖവാസികളുടെ ലോകം എന്ന കൃതിക്ക് നിരവധി വായനക്കാരുണ്ടായിരുന്നു. തുടക്കകാലത്ത് ഇടതു പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന മനോജ് പിന്നീട് അവയോട്​​ അകലം പാലിച്ചു. വാക്കറിവ് മാസികയുടെ പത്രാധിപരുമായിരുന്നു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അനുശോചന യോഗത്തിൽ കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. സത്യപാൽ അധ്യക്ഷനായി. സാഹിത്യകാരൻ മുണ്ടൂർ രാവുണ്ണി, പ്ലാച്ചിമട സമരനേതാവ് വിളയോടി വേണുഗോപാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.