പാലക്കാട്: ഗ്രീന്‍ഫീല്‍ഡ് ദേശീയപാത 966 സംബന്ധിച്ച് പയ്യനെടം വില്ലേജിലെ ഭൂവുടമകളില്‍നിന്ന് ലഭ്യമായ അപേക്ഷകളന്മേൽ ഈ മാസം ഒമ്പതിന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്താനിരുന്ന വിചാരണ അന്നേദിവസം മുഹർറം പൊതുഅവധി ആയതിനാല്‍ പത്തിലേക്ക് മാറ്റിയതായി സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505388. ഫോറസ്റ്റ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിങ് പാലക്കാട്: ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ ക്യാമ്പ് സിറ്റിങ് ഈ മാസം ഒമ്പത്, 10 തീയതികളില്‍ പാലക്കാട് ഡി.ടി.പി.സി കോമ്പൗണ്ടില്‍ നടക്കുമെന്ന് കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണല്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0495 2365091. ഐ.ടി.ഐ പ്രവേശനം അപേക്ഷ 10 വരെ വാണിയംകുളം: ഗവ. ഐ.ടി.ഐ പ്രവേശനത്തിന് ഈ മാസം 10 വരെ അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി എന്നിവയാണ് ട്രേഡുകള്‍. അപേക്ഷകള്‍ itiadmissions.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കണം. അപേക്ഷഫീസ് 100 രൂപ. ഫോണ്‍: 0466 2227744.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.