ഡിജിറ്റൽ പാലക്കാട്​: സെമിനാറും ഫ്ലാഷ് മൊബും സംഘടിപ്പിച്ചു

പാലക്കാട്: ഡിജിറ്റൽ ബാങ്കിങ്​ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടക്കുന്ന ഡിജിറ്റൽ പാലക്കാട്‌ പദ്ധതിയുടെ പ്രചാരണാർഥം ലീഡ് ബാങ്കിന്റെയും പാലക്കാട് പ്രസ്​ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ പ്രിയ അജയൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്‌ സെക്രട്ടറി മധുസൂദനൻ കർത്ത അധ്യക്ഷത വഹിച്ചു. നബാർഡ് ഡി.ഡി.എം കവിത റാം വിശിഷ്ടാതിഥിയായി. ഡിജിറ്റൽ ബാങ്കിങ്ങിനെക്കുറിച്ച് ലീഡ് ഡിസ്ട്രിക്ട് മാനേജർ ആർ.പി. ശ്രീനാഥ് പ്രഭാഷണം നടത്തി. മുനിസിപ്പൽതല ബാങ്കേഴ്സ് സമിതി കൺവീനർ കെ. സജിത്ത് സൈബർ തട്ടിപ്പുകളെക്കുറിച്ച് സംസാരിച്ചു. പ്രചാരണത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. മലമ്പുഴ ധോണി ലീഡ് കോളജിലെ വിദ്യാർഥികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് കെ. മണികണ്ഠൻ, ശിരസ്തദാർ ലത്തീഫ് എന്നിവർ സന്നിഹിതരായിരുന്നു. ഡെബിറ്റ് കാർഡ്, യു.പി.ഐ, ആധാർ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം, യു.എസ്.എസ്.ഡി മുതലായ ഡിജിറ്റൽ സേവനങ്ങൾ നിലവിൽ ഇല്ലാത്ത ഇടപെടുകാർ എത്രയും പെട്ടെന്ന് അവരവരുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടണമെന്ന് ലീഡ് ബാങ്ക് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.