വ്യാജ വിഡിയോ: പ്രതി ലീഗുകാരൻതന്നെ; വെല്ലുവിളി ഏറ്റെടുക്കുന്നു -സി.പി.എം

മലപ്പുറം: തൃക്കാക്കരയിലെ എൽ.ഡി.എഫ്​ സ്ഥാനാർഥി ജോ ജോസഫിന്‍റെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതി അബ്ദുൽ ലത്തീഫ് മുസ്​ലിം ലീഗുകാരനാണെന്ന്​ ​ തെളിയിക്കണമെന്ന ലീഗിന്‍റെ വെല്ലുവിളി സി.പി.എം ഏറ്റെടുക്കുകയാണെന്നും അദ്ദേഹം ലീഗിന്‍റെ സൈബർ പോരാളിതന്നെയാണെന്നും സി.പി.എം മലപ്പുറം ജില്ല ​സെക്രട്ടറി ഇ.എൻ. മോഹൻദാസ്​ പറഞ്ഞു. മലപ്പുറത്ത്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ വിഡിയോ നിർമിച്ച്​ ജോ ജോസഫിനെ വ്യക്തിഹത്യ നടത്തി ജനാധിപത്യകേരളത്തിനെയാകെ ലജ്ജിപ്പിക്കു​ന്ന പ്രവൃത്തിയാണ്​ ലത്തീഫ്​ നടത്തിയത്​. അദ്ദേഹം ലീഗിന്‍റെ സജീവ പ്രവർത്തകനാണെന്ന കാര്യത്തിൽ സി.പി.എം ഉറച്ചുനിൽക്കുന്നു. അയാളുടെ ഫേസ്​ബുക്ക്​ പോസ്റ്റുകൾ ഇതിന്​​ ഏറ്റവും വലിയ തെളിവാണ്​​. യു.ഡി.എഫ്​ സ്ഥാനാർഥിക്ക്​ വോട്ടഭ്യർഥിച്ചും ഇയാൾ പോസ്​റ്റ്​ ഇട്ടിരുന്നു. അദ്ദേഹത്തിന്‍റെ നാടായ ഇന്ത്യനൂരിലെ ജനങ്ങൾതന്നെ പറയുന്നു അദ്ദേഹം ലീഗുകാരനാണെന്ന്​. ലത്തീഫിന്‍റെ നാട്ടിൽ വന്ന്​ അദ്ദേഹം ലീഗുകാരനല്ലെന്ന്​ പറയാൻ മുസ്​ലിം ലീഗ്​ നേതൃത്വത്തിനാവുമോ? തെരഞ്ഞെടുപ്പുകളിലെല്ലാം ലീഗിനായി പ്രവർത്തിച്ചയാളാണ്​. കൂലിക്ക്​ പണം വാങ്ങി അശ്ലീലത നിർമിക്കലാണ്​ ഇയാളുടെ പ്രധാന ജോലി. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ലത്തീഫ്. ഇത്തരം ക്രിമിനൽ സ്വഭാവമുള്ളവരെ തള്ളിപ്പറയാനാണ്​ ലീഗ്​ നേതൃത്വം തയാറാകേണ്ടത്​. സംഭവത്തിൽ മുസ്​ലിംലീഗ്‌ ഖേദപ്രകടനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.