കൊല്ലങ്കോട്: ആലമ്പള്ളം ചപ്പാത്ത് പാലത്തിൽ വീണ്ടും ഗർത്തം. ഇതോടെ വലിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഗായത്രി പുഴക്ക് കുറുകെ സ്ഥാപിച്ച ആലമ്പള്ളം ചപ്പാത്ത് പ്രളയത്തിൽ തകർന്നിരുന്നു. പാലത്തിൽ ഗർത്തം നികത്തിയ ഭാഗത്താണ് ബുധനാഴ്ച വൈകീട്ട് വീണ്ടും ഗർത്തമുണ്ടായത്. ഇതിൽ കാർ കുടുങ്ങിയപ്പോഴാണ് അപകടാവസ്ഥ നാട്ടുകാർ അറിഞ്ഞത്. തുടർന്ന് ജനപ്രതിനിധികൾ, പൊലീസ് എന്നിവരെത്തി പാലത്തിലെ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. ഇരുചക്രവാഹനങ്ങൾക്കു മാത്രമാണ് പ്രവേശനം. ഇതോടെ പയ്യലൂർമുക്ക് - ഊട്ടറ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ആലമ്പള്ളം ചപ്പാത്ത് ആറ് മീറ്റർ വീതിയിൽ പാലം പുനർനിർമാണത്തിന് സർക്കാർ അനുമതിയായി പ്രാഥമിക പരിശോധന നടത്തിയെങ്കിലും പുനർനിർമാണം എങ്ങുമെത്താത്തതിനാൽ ഇത്തവണ മഴക്കാലത്ത് ഗതാഗതം പൂർണമായും സ്തംഭിക്കും. Pew - KIgd ഗായത്രി പുഴക്ക് കുറുകെയുള്ള ആലമ്പള്ളം ചപ്പാത്തിലുണ്ടായ ഗർത്തത്തിൽ നാട്ടുകാർ മുന്നറിയിപ്പ് സ്ഥാപിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.