കോങ്ങാട്: കോങ്ങാട് ക്ഷീരോൽപാദക സഹകരണ സംഘം ക്ഷീരവികസന വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച ജില്ലതല ക്ഷീരദിനാചരണം കോങ്ങാട് ക്ഷീരസംഘം ഹാളിൽ അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്ത്, ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടർ എൻ. ബിന്ദു, കോങ്ങാട് ക്ഷീരസംഘം പ്രസിഡന്റ് കെ.എം. പങ്ങുണ്ണി, ഗ്രാമപഞ്ചായത്തംഗം പി.എ. കൃഷ്ണൻകുട്ടി, ക്ഷീരസംഘം സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പടം) KL KD KSheera 1 കോങ്ങാട്ട് ജില്ലതല ലോക ക്ഷീരദിനാചരണം അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.