സ്കൂൾ വിപണി തുടങ്ങി

കേരളശ്ശേരി: തടുക്കശ്ശേരി സർവിസ് സഹകരണ ബാങ്കിന്‍റെ സ്കൂൾ വിപണി ബാങ്ക് ഹെഡ് ഓഫിസിൽ ആരംഭിച്ചു. പാലക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ വി. സേതുമാധവൻ വിദ്യാർഥി ശ്രീലക്ഷ്മിക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. കേരളശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്‌ കെ. ഷീബ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാൻമാരായ ഒ.കെ. രാമചന്ദ്രൻ, എം. രമ, ബാങ്ക് പ്രസിഡന്‍റ്‌ ഡോ. പി. ജയദാസൻ, സെക്രട്ടറി എം.പി. വിജയകുമാരി, പി. രാജഗോപാൽ, ബാങ്ക് ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.