വ്യവസായ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

പാലക്കാട്: സംരംഭകത്വ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 'ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം' പദ്ധതിയിലേക്ക് വ്യവസായ സംരംഭകര്‍ക്ക് അപേക്ഷിക്കാം. കേന്ദ്രാവിഷ്‌കൃത പദ്ധതി മുഖേന ഒരുലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന പദ്ധതികള്‍ക്ക് പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം (പി.എം.ഇ.ജി.പി) പദ്ധതി പ്രകാരം ബാങ്കില്‍നിന്ന്​ സംരംഭകന്‍ വായ്പയെടുക്കുമ്പോള്‍ 25 മുതല്‍ 35 ശതമാനം വരെ സബ്‌സിഡി നല്‍കുന്നു. വിവരങ്ങള്‍ക്ക് പാലക്കാട് വെസ്റ്റ് ഫോര്‍ട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫിസുമായി ബന്ധപ്പെടണമെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2534392.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.