മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ല സംഗമങ്ങള്‍ ജൂണ്‍ രണ്ടുമുതല്‍ 23 വരെ നടക്കുമെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഓരോ ജില്ലയിലും സുഹൃദ്സംഗമങ്ങളും പ്രവര്‍ത്തക കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കും. രാവിലെ 10നാണ് സുഹൃദ്സംഗമങ്ങള്‍. മത, സാംസ്കാരിക, സാമൂഹിക, കല രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തും. മതസാഹോദര്യപൈതൃകം സംരക്ഷിക്കുക, വ്യത്യസ്ത ജനവിഭാഗങ്ങള്‍ തമ്മില്‍ വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക ലക്ഷ്യങ്ങളോടെയാണ് സംഗമങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉച്ചക്കുശേഷം ജില്ലകളില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. ജൂണ്‍ രണ്ടിന് കാസര്‍കോട്ട് സംഗമങ്ങള്‍ക്ക് തുടക്കമാകും. ജൂണ്‍ മൂന്നിന് കണ്ണൂര്‍, എട്ടിന് തൃശൂര്‍, ഒമ്പതിന് ഇടുക്കി, 11ന് എറണാകുളം, 12ന് കോട്ടയം, 13ന് ആലപ്പുഴ, 15ന് പാലക്കാട്, 16ന് പത്തനംതിട്ട, 18ന് കൊല്ലം, 19ന് തിരുവനന്തപുരം, 20ന് മലപ്പുറം, 22ന് വയനാട് എന്നിവിടങ്ങളില്‍ സംഗമിച്ച് 23ന് കോഴിക്കോട്ട് സമാപിക്കുമെന്ന് പി.എം.എ. സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.