പാലക്കാട്: സാഹിത്യകാരന്‍ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ സ്മരണക്ക് ഏര്‍പ്പെടുത്തിയ പുരസ്കാരം ഇ. സന്തോഷ് കുമാറിന്. ചെറുകഥ വിഭാഗത്തില്‍നിന്നാണ് 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. കഥാസാഹിത്യരംഗത്തെ സമഗ്രസംഭാവനകൾ വിലയിരുത്തി ഡോ. സി.പി. ചിത്രഭാനു അധ്യക്ഷനായ സമിതിയാണ് തെരഞ്ഞെടുത്തതെന്ന് മുണ്ടൂര്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എസ്. ശെല്‍വരാജന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ അഞ്ചിന് വൈകീട്ട് നാലിന് മുണ്ടൂര്‍ കെ.എ.വി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റിമാരായ വി.പി. ശശികുമാര്‍, എം. കാസിം, എം. സദാനന്ദന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. pkg santhoshkumar ഇ. സന്തോഷ് കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.