കരിപ്പൂരിൽ രണ്ടര കോടിയുടെ സ്വർണം പിടികൂടി

ഫോട്ടോ: mpgrf1: കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിലായി രണ്ടര കോടിയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസാണ് ഒരു വനിതയടക്കം ആറുപേരിൽനിന്നായി സ്വർണം പിടിച്ചത്. 4.150 കിലോ സ്വർണമിശ്രിതവും ഒരുകിലോ സ്വർണവുമാണ് കണ്ടെടുത്തത്. അബൂദബിയിൽനിന്നുള്ള അറേബ്യ വിമാനത്തിലെത്തിയ കോഴിക്കോട് ​കൊമ്മേരി ആനന്ദൻ ബസാർ മണിച്ചിപറമ്പ രഹ്ന മൻസിലിൽ റംഷാദ് വലിയാട്ടിൽനിന്ന്​ (22) 50 ലക്ഷത്തി​ന്റെ 961 ഗ്രാം, കോഴിക്കോട് താമരശ്ശേരി ചെമൽ ചെറുപറമ്പിൽ നിസാർ ചുങ്കംപൊയിലിൽനിന്ന്​ 50 ലക്ഷത്തിന്റെ 964 ഗ്രാം മിശ്രിതവുമാണ് പിടിച്ചത്. കാസർകോട് ​ചെങ്ങള കുണ്ടംകുഴി വീട്ടിൽ മുഹമ്മദ് അജ്മൽ റിയാസിൽനിന്ന് (25)​ 1050 ഗ്രാം സ്വർണമാണ് പിടിച്ചത്. സ്വർണത്തിന് മുകളിൽ വെള്ളി പൂശിയതിനുശേഷം ട്രോളി ബാഗിന്റെ ബീഡിങ്ങിനുള്ളിലായിരുന്നു ഒളിപ്പിച്ചത്. ജിദ്ദയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്​പ്രസിലെത്തിയ മലപ്പുറം സുൽത്താൻപടി പത്തിരിപാടൻ ​ചെറുകാട്ടിൽ വീട്ടിൽ ഷൈറയിൽനിന്ന് (44) ​ 999 ഗ്രാം സ്വർണമിശ്രിതവും ദോഹയിൽനിന്നുള്ള ഖത്തർ എയർവേസിലെത്തിയ കോഴിക്കോട് ​നെല്ലിക്കാപറമ്പ മാട്ടുമുരിക്കൽ അബൂബക്കർ സിദ്ദീഖിൽനിന്ന് (35) 990 ഗ്രാമും മസ്കത്തിൽനിന്നുള്ള ഒമാൻ എയറിലെത്തിയ കാസർകോട് തെക്കിൽ ബേവണ്ട മുണ്ടംപുലം തൊടിവീട്ടിൽ മുഹമ്മദ് നിഷാദിൽനിന്ന് (24) 234 ഗ്രാം മിശ്രിതവുമാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.