വടക്കഞ്ചേരി: രാജഗിരി തിരുഹൃദയ പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷിച്ചു. വികാരി ഫാ. ജോസ് കൊച്ചുപറമ്പിൽ, ഫാ. ആനന്ദ് ആലൂക്കൻ എന്നിവർ കൊടിയുയർത്തി. ലദീഞ്ഞ്, നൊവേന, ആഘോഷമായ തിരുനാൾ കുർബാന, കണക്കൻതുരുത്തി കപ്പേളയിലേക്ക് പ്രദക്ഷിണം, ബാൻഡുമേളം, ചെണ്ടമേളം, കുരിശിന്റെ ആശീർവാദം, കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം എന്നിവ നടന്നു. ബിഷപ് മാർ പീറ്റർ കൊച്ചുരപുരയ്ക്കൽ, ഫാ. ജെയ്സൺ കൊള്ളന്നൂർ, ഫാ. ജോഷി പുത്തൻപുരയിൽ, ഫാ. ജോജോ പാലപറമ്പിൽ, ഫാ. ഫ്രെഡി അരീക്കാടൻ എന്നിവർ കാർമികരായിരുന്നു. ഇടവക കുടുംബസംഗമം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ജെയ്സൺ കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു. ദേവാലയ ശുശ്രൂഷിയായി 50 വർഷം പൂർത്തിയാക്കിയ പൗലോസ് കോഴിക്കാടനെ ആദരിച്ചു. ഫാ. ജോസ് പൊന്മാണി, ഫാ. ജോജോ പാലപറമ്പിൽ, ഫാ. ആന്റോ അരിക്കാട്ട്, ഫാ. ജെയിംസ് ചക്യാത്ത്, ഫാ. ജോസ് കൊച്ചുപറമ്പിൽ, ജോസഫ് പനച്ചേപ്പിള്ളി, സിസ്റ്റർ പാവന, പി.എ. സെബി എന്നിവർ സംസാരിച്ചു. വിവാഹത്തിന്റെ സുവർണ ജൂബിലി പിന്നിട്ട ദമ്പതികളെയും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ആദരിച്ചു. രൂപതയുടെ സാൻജോ ഭവനനിർമാണ പദ്ധതിയിൽ പൂർത്തീകരിച്ച വീട് ബിഷപ് വെഞ്ചെരിച്ചു. ഹോം മിഷന്റെ സമാപനത്തിൽ ജസ്റ്റിൻ പള്ളിവാതുക്കൽ കുടുംബ നവീകരണ സെമിനാറിന് നേതൃത്വം നൽകി. തിങ്കളാഴ്ച രാവിലെ ഇടവകയിലെ മരിച്ചുപോയവരെ അനുസ്മരിച്ച് പ്രാർഥന, കുർബാന എന്നിവയോടെ തിരുനാൾ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.