മണ്ണൂർ പഞ്ചായത്ത് ഉദ്യോഗസ്ഥരെ ആദരിച്ചു

മണ്ണൂർ: നികുതിയിനത്തിൽ നൂറ് ശതമാനം പൂർത്തീകരിച്ച ജനപ്രതിനിധികളേയും പഞ്ചായത്ത് ജീവനക്കാരേയും മണ്ണൂർ ഗ്രാമപഞ്ചായത്ത് ആദരിച്ചു. പാലക്കാട്​ ​ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ് വി. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, ജീവനക്കാർ, മാധ്യമം ലേഖകൻ കെ.പി. മൊയ്തീൻ കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. അനിത അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് കെ. ഗോപിനാഥൻ മുഖ്യാതിഥിയായിരുന്നു. ടി.ആർ. ശശി, ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം അബ്ദുൽ മുത്തലി, ഒ.വി. സ്വാമിനാഥൻ, പഞ്ചായത്ത് സെക്രട്ടറി ബിജി എന്നിവർ സംസാരിച്ചു. ചിത്രം. PEW PTPL 3 നികുതി പിരിവിൽ നൂറു ശതമാനം പൂർത്തീകരിച്ച ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങ് ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ് വി. സേതുമാധവൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.