പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാങ്കുഴി ഇരട്ടക്കൊല കേസിൽ പാലക്കാട് വിചാരണ കോടതി തിങ്കളാഴ്ച പ്രതികൾക്കുള്ള ശിക്ഷ പ്രഖ്യാപിക്കും. കേസിലെ 25 പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ 11ന് കോടതി വിധിച്ചിരുന്നു. 13ന് ശിക്ഷ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രഖ്യാപനം തിങ്കളാഴ്ചയിലേക്ക് മാറ്റി. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പള്ളത്ത് വീട്ടിൽ കുഞ്ഞുഹംസ (48), സഹോദരൻ നൂറുദ്ദീൻ (42) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് നാലാം അഡീഷനൽ സെഷൻസ് കോടതി പ്രതികൾക്കുള്ള ശിക്ഷ പ്രഖ്യാപിക്കുക. കേസിൽ ആകെ 27 പ്രതികളാണ് ഉണ്ടായിരുന്നത്. നാലാം പ്രതി ചീനൻ ഹംസപ്പ വിചാരണക്കിടെ മരിച്ചു. പ്രായപൂർത്തിയാവാത്ത മറ്റൊരു പ്രതിയുടെ കേസ് പാലക്കാട് ജുവനൈൽ കോടതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.