മലപ്പുറം: ലൈംഗിക പീഡന കേസിൽ അറസ്റ്റിലായ റിട്ട. അധ്യാപകൻ റിമാൻഡിൽ. മലപ്പുറം നഗരസഭ മുൻ സി.പി.എം കൗൺസിലർ ഡി.ടി.ഒ റോഡ് കിഴക്കേവെള്ളാട്ട് രോഹിണിയിൽ കെ.വി. ശശികുമാറിനെയാണ് (56) കോടതി റിമാൻഡ് ചെയ്തത്. ഇരകളിലൊരാളുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽപോയ ഇയാളെ വെള്ളിയാഴ്ച വയനാട്ടിൽനിന്നാണ് മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോമി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മലപ്പുറം സെന്‍റ് ജെമ്മാസ് സ്കൂളിൽനിന്ന് റിട്ടയർ ചെയ്തപ്പോൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിനു താഴെ പൂർവ വിദ്യാർഥികളിലൊരാൾ കമന്‍റിട്ടതോടെയാണ് വിവാദമുയർന്നത്. പിന്നാലെ നിരവധിപേർ അധ്യാപകനെതിരെ പരസ്യമായി രംഗത്തുവരുകയായിരുന്നു. മുപ്പതുവർഷത്തോളമായി ഇയാൾ വിദ്യാഥിനികളെ പീഡിപ്പിച്ചിരുന്നതായും ഒട്ടേറെ പേർ ലൈംഗിക ചൂഷണത്തിനിരയായതായും പൂർവ വിദ്യാർഥി സംഘടന പ്രതിനിധികൾ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.