ചെർപ്പുളശ്ശേരി: മേയ് 12, 13 തീയതികളിൽ നടക്കുന്ന തൂത പൂരാഘോഷത്തോടനുബന്ധിച്ച് ചെർപ്പുളശ്ശേരി-പെരിന്തൽമണ്ണ റോഡിൽ വൈകുന്നേരം മുതൽ ഗതാഗത തടസ്സമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രികർ മറ്റു പാതകൾ ഉപയോഗിക്കണമെന്ന് പൊലീസ് അറിയിച്ചു. പാലക്കാട്നിന്ന് ചെർപ്പുളശ്ശേരി വഴി മലപ്പുറം, പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വൈകുന്നേരം മൂന്ന് മുതൽ രാത്രി 10 വരെ മുണ്ടൂരിൽനിന്ന് മണ്ണാർക്കാട് വഴി പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.