ഫൈസൽ
Posted On
date_range Updated On
date_range കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവുമായി വീണ്ടും പിടിയിൽ
നിലമ്പൂർ: കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് രണ്ടര കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ. തിരൂർ വെട്ടം കുരിക്കൾ കളത്തിൽ ഫൈസൽ (45)നെയാണ് നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവുമായി വടപുറത്ത് വെച്ചാണ് പ്രതി പിടിയിലായത്.
ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ജാമ്യത്തിലിറങ്ങിയതാണ് പ്രതി. നിലമ്പൂർ എസ്.ഐ പി.ടി. സൈഫുള്ള, എസ്.സി.പി.ഒ. ഷിയാസ് അഹമ്മദ്, സി.പി.ഒ മാരായ എസ്.മനു, അനസ്, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.