യു​വാ​ക്ക​ൾ​ക്ക് നൂ​ത​ന പ​ദ്ധ​തി​യു​മാ​യി വേ​ങ്ങ​ര ബ്ലോ​ക്ക് പഞ്ചായത്ത്

വേങ്ങര: തനത് ഫണ്ടുകൾ പരിമിതമായ ബ്ലോക്ക് പഞ്ചായത്തുകളിൽ തദ്ദേശ സ്വയം ഭരണ പദ്ധതികളുമായി യുവാക്കളെ ബന്ധിപ്പിക്കാൻ നൂതന പദ്ധതികളുമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് രംഗത്ത്. ‘യുവം 2026’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി യുവജനങ്ങളുടെ കരുത്ത് നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്താൻ ലക്ഷ്യമിടുന്നു. ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നുള്ള യുവജന ക്ലബ് അംഗങ്ങൾക്കായി പത്ത് ലക്ഷം രൂപയുടെ ആക്‌സിഡന്റ് ഇൻഷുറൻസടക്കം നിരവധി ആകർഷകമായ ക്ഷേമ പ്രവർത്തനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് മുറ്റത്ത് നടന്ന ചടങ്ങിൽ ബ്ലോക്ക് പരിധിയിലെ 200 യുവജന ക്ലബുകളിൽ നിന്നായി 500ലധികം പ്രതിനിധികൾ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബൂത്വാഹിർ പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു. ക്ലബ് അംഗങ്ങൾക്ക് 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്, മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ക്ലബിന് 20000 രൂപയുടെ കാഷ് അവാർഡ്, പി.ജി കോഴ്‌സ് ചെയ്യുന്ന വിദ്യാർഥിനികൾക്കായി പ്രത്യേക സ്കോളർഷിപ്, യുവാക്കൾക്ക് ഓഫ്‌റോഡ് മത്സരങ്ങൾ, ട്രക്കിങ്, മഡ് ഫുട്‌ബാൾ എന്നിവയും 40 വയസ് പിന്നിട്ടവർക്കായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിക്കും.

ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.ടി. ജുസൈറ മൻസൂർ അധ്യക്ഷത വഹിച്ചു. ഇ.കെ. സുബൈർ, പി ടി. സലാഹ്, കെ.പി. സുലൈഖ, പി.ടി. റസിയ, വി.കെ. അബ്ദുൽ മജീദ്, നാസർ തെന്നല, ഷംലത്ത് കവറൊടി, ഷീജാ ചന്ദ്രൻ, കദീജ ചുക്കൻ, സി.വി. സഫൂറ, ഹസീന തയ്യിൽ, ആയിശ പുലാക്കടവത്ത് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Vengara Yuvam 2026 Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.