കാട്ടുപന്നി ശല്യം; പെരുവള്ളൂരിൽ ഷൂട്ടർമാരെയും നായ്ക്കളെയും രംഗത്തിറക്കി പഞ്ചായത്ത്
പെരുവള്ളൂർ: കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ പെരുവള്ളൂരിലെ കർഷകർക്ക് ആശ്വാസം പകർന്ന് ഗ്രാമപഞ്ചായത്തിന്റെ ഇടപെടൽ. രണ്ടാഴ്ചക്കകം പാടങ്ങളിൽ ഞാറുനടീൽ ആരംഭിക്കാനിരിക്കെ കൃഷിയിടങ്ങളുടെ സംരക്ഷണം നിർണായകമായ സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ നടപടി.
കർഷകരുടെ പ്രയാസങ്ങൾ മനസ്സിലാക്കി പഞ്ചായത്ത് ഭരണസമിതി നേരത്തെ തന്നെ ശക്തമായ ഇടപെടൽ ആരംഭിച്ചിരുന്നു. ജൂലൈയിൽ ലൈസൻസുള്ള 23 ഷൂട്ടർമാരെ നിയോഗിച്ചിരുന്നു. വാർഡ് മെമ്പർമാരായ കോഴിത്തൊടി മുഹമ്മദ് റഫീഖിന്റെയും എം.കെ. അബ്ദുൽ ലത്തീഫിന്റെയും നേതൃത്വത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്.
ഇതിനകം മൂന്ന് ഘട്ടങ്ങളിലായി 16ഓളം ഷൂട്ടർമാരെയും പ്രത്യേകം പരിശീലനം ലഭിച്ച 10 നായ്ക്കളെയും ഉൾപ്പെടുത്തി വിവിധ പ്രദേശങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തി. എന്നാൽ, ഇതുവരെ കാട്ടുപന്നികളെ കണ്ടെത്താനായിട്ടില്ല. തിരച്ചിൽ വ്യാപകമായതോടെ പന്നിക്കൂട്ടം പ്രദേശം വിട്ട് മറ്റൊരു മേഖലയിലേക്ക് നീങ്ങിയതാകാമെന്നാണ് സംശയിക്കുന്നത്.
കർഷകരുടെ വിളകൾ സംരക്ഷിക്കുന്നതിനായി തിരച്ചിൽ കൂടുതൽ ശക്തമാക്കാനും ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. കൃഷിയിടങ്ങളിലേക്ക് കാട്ടുപന്നി ഇറങ്ങുന്നത് തടയുന്നതിനും കർഷകരുടെ ആശങ്കക്ക് പരിഹാരം കാണുന്നതിനുമായി തിരച്ചിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.