അബ്ദുൽ ജലീലിന്റെ മാതാപിതാക്കൾ പണി തീരാത്ത വീടിന് മുന്നിൽ
ജലീലിന്റെ സ്വപ്നം സഫലമാകാൻ നാടിന്റെ കൈത്താങ്ങ് വേണം
പരപ്പനങ്ങാടി: കല്ലുമ്മക്കായ പറിക്കുന്നതിനിടെ അപകടത്തിൽപെട്ട് മരിച്ച യുവാവിന്റെ വീടെന്ന സ്വപ്നം സാക്ഷാൽകരിക്കാൻ നാടിന്റെ സഹായം വേണം. പരപ്പനങ്ങാടി മണ്ണാരയിലെ മത്സ്യതൊഴിലാളിയായ വലിയ പീടിയേക്കൽ അബ്ദുൽ ജലീലാണ് പത്ത് മാസം മുമ്പ് കടലിൽ മുങ്ങിമരിച്ചത്.
ജലീലിന്റെ കടബാധ്യത കുടുംബങ്ങളും ബന്ധുക്കളും ചേർന്ന് തീർത്തെങ്കിലും വീടെന്ന സ്വപ്നം എങ്ങനെ പൂർത്തിയാക്കുമെന്ന ഘട്ടത്തിലാണ് വിഷയം ‘മാധ്യമം’ ജനശ്രദ്ധയിൽ കൊണ്ടുവന്നത്. വാർത്ത വന്നയുടൻ പരപ്പനങ്ങാടിയിലെ ജന്നാത്ത് ബിസിനസ് ഗ്രൂപ് ഉടമ അഷ്റഫ് ജന്നാത്ത് സഹായവുമായി രംഗത്തെത്തിയിരുന്നു.
ചെട്ടിപ്പടിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ള സംഘടനകളും സഹായമേകി. ഇതോടെ പിതാവ് അബ്ദുറഹ് മാൻ വീട് നിർമാണത്തിനായി മുന്നിട്ടിറങ്ങി.
സുമനസുകളുടെ സഹായത്തോടെ വീടിന്റെ മെയ്ൻ സ്ലാബ് പൂർത്തിയായി. പിതാവ് അബ്ദുറഹിമാനും മാതാവ് കുഞ്ഞീവിക്കും അബ്ദുൽ ജലീലിന്റെ കുടുംബത്തിനും അന്തിയുറങ്ങാൻ വീട് നിർമാണം എത്രയും വേഗം പൂർത്തിയാകേണ്ടതുണ്ട്. സഹായസമിതി അക്കൗണ്ട് നമ്പർ: 672 19946601. IFSC : SBI N 00 70555 (എസ്.ബി.ഐ ചെട്ടിപ്പടി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.