‘പരിസ്ഥിതി ലോല മേഖല അപാകത പരിഹരിക്കണം’; മുഖ്യമന്ത്രിക്ക് എം.എൽ.എയുടെ കത്ത്
ചാലക്കുടി: പരിസ്ഥിതിലോല മേഖലാ പരിധിയിൽ മാറ്റം വരുത്താതെ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനം മലയോര മേഖലയില്‍ കടുത്ത ആശങ്ക പടര്‍ത്തിയെന്നും ഈ പ്രദേശങ്ങളുടെ മാപ്പിംഗില്‍ വന്നിട്ടുള്ള അപാകതകള്‍ പരിഹരിക്കുന്നതിനും അന്തിമ വിജ്ഞാപനത്തില്‍ ജനവാസ കേന്ദ്രങ്ങള്‍, കൃഷി സ്ഥലങ്ങള്‍, തോട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകിയതായി സനീഷ്കുമാർ ജോസഫ് എം.എൽ. എ അറിയിച്ചു.
കരട് വിജ്ഞാപനം പ്രകാരം ചാലക്കുടി നിയോജകമണ്ഡലത്തിലെ പരിയാരം വില്ലേജിലെ ഭൂരിപക്ഷം പ്രദേശങ്ങളും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതായും റവന്യൂ അധികാരികളുടെ രേഖകള്‍ പ്രകാരം പരിയാരം വില്ലേജിന്റെ ആകെ വിസ്തീർണം 26.48 ചതുരശ്ര കിലോ മീറ്ററാണെന്നും എന്നാല്‍ ഇ.എസ്.എ ലിസ്റ്റില്‍ 302.95 ചതുരശ്ര കി.മീറ്റര്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും എം.എൽ.എ ചൂണ്ടികാണിച്ചു.
റവന്യൂ വകുപ്പിന്റെ രേഖകള്‍ പ്രകാരം നിലവിലെ പരിയാരം വില്ലേജ് പരിധിയില്‍ വനഭൂമി ഇല്ലാത്തതും പൂര്‍ണ്ണമായും ജനവാസ മേഖലയും കൃഷിഭൂമിയാണെന്നും പരിയാരം വില്ലേജ് പരിധിയില്‍ കാണിച്ചിട്ടുള്ള 12.36 ച.കി.മീ വനഭൂമി യഥാര്‍ത്ഥത്തില്‍ വില്ലേജ് അതിര്‍ത്തി പുനഃനിര്‍ണയ പ്രകാരം അതിരപ്പിള്ളി വില്ലേജിന്റെ പരിധിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും കത്തിൽ സൂചിപ്പിച്ചു.
എം.എൽ.എയുടെ നിർദേശപ്രകാരം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ വിളിച്ച് ചേർത്തയോഗത്തിൽ പ്രസ്തുത അപാകതകൾ വ്യക്തമാവുകയും ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 11 ന് ജില്ലാകളക്ടർ സംസ്ഥാന പരിസ്ഥിതി ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറിയിട്ടുള്ളതായും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.