കോ​ട്ട​പ്പു​ഴ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് ​വേ​ണം


മ​ല​പ്പു​റം: കോ​ട്ട​പ്പു​ഴ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നി​ല​വി​ലെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് പു​റ​മെ പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​വും ദു​രി​താ​ശ്വാ​സ പാ​ക്കേ​ജും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ പ്ര​മേ​യം. ദു​ര​ന്ത​ത്തി​ൽ ആ​റു മ​നു​ഷ്യ​ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ കു​ടും​ബ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ്ര​തി​സ​ന്ധി പ​രി​ഗ​ണി​ച്ച് അ​ടി​യ​ന്ത​ര സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​മേ​യ​ത്തി​ലെ ആ​വ​ശ്യം. ആ​റു ജീ​വ​നു​ക​ൾ ക​വ​ർ​ന്ന ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ ഇ​ന്ന് തീ​രാ​ന​ഷ്ട​ത്തി​ന്റെ വേ​ദ​ന​യി​ലാ​ണ്. മ​രി​ച്ച​വ​രി​ൽ പ​ല​രും കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ധാ​ന വ​രു​മാ​ന ആ​ശ്ര​യ​മാ​യി​രു​ന്ന​തി​നാ​ൽ അ​വ​രു​ടെ അ​കാ​ല​വി​യോ​ഗം കു​ടും​ബ​ങ്ങ​ളെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

മ​രി​ച്ച​വ​രു​ടെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, കു​ടും​ബ​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര ജീ​വി​ത​ച്ചെ​ല​വു​ക​ൾ, ഭാ​വി​യി​ലെ ഉ​പ​ജീ​വ​ന​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ച് പ്ര​ത്യേ​ക സ​ഹാ​യ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ത്തേ​ടം ഡി​വി​ഷ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം റൈ​ഹാ​ന​ത്ത് കു​റു​മാ​ട​ൻ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം വ​ഴി​ക്ക​ട​വ് ഡി​വി​ഷ​ൻ അം​ഗം എ​ൻ.​എ. ക​രീം പി​ന്താ​ങ്ങി. മ​രി​ച്ച​വ​ർ​ക്കാ​യി മൗ​ന​പ്രാ​ർ​ഥ​ന ന​ട​ത്തി​യാ​ണ് യോ​ഗം തു​ട​ങ്ങി​യ​ത്. ദു​ര​ന്ത​ബാ​ധി​ത ഇ​ട​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും സം​സ്ഥാ​ന സ​ർ​ക്കാ​റി​നും യോ​ഗം ന​ന്ദി അ​റി​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​എ. ജ​ബ്ബാ​ർ ഹാ​ജി അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. എ.​പി. സ്മി​ജി, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷാ​ഹി​ന നി​യാ​സി, പി.​കെ. അ​സ്‌​ലു, ആ​ലി​പ്പ​റ്റ ജ​മീ​ല, കെ.​ടി. അ​ജ്മ​ൽ, അം​ഗ​ങ്ങ​ളാ​യ വെ​ട്ടം ആ​ലി​ക്കോ​യ, എ​ൻ.​എ. ക​രീം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.