എസ്.സി/എസ്.ടി കമീഷൻ അദാലത്തിൽ കമീഷൻ അംഗങ്ങളായ ടി.കെ. വാസു, അഡ്വ. സേതു നാരായണൻ എന്നിവർ പരാതി സ്വീകരിക്കുന്നു
മലപ്പുറം: സംസ്ഥാന എസ്.സി/എസ്.ടി കമീഷന്റെ ജില്ലതല സിറ്റിങ് കമീഷൻ അംഗങ്ങളായ ടി.കെ. വാസു, അഡ്വ. സേതു നാരായണന്‍ എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 37 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 33 പരാതികള്‍ പരിഹരിച്ചു. നാല് പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. പ്രധാനമായും ഭൂമി സംബന്ധിച്ച പരാതികളാണുയര്‍ന്നത്.
മുന്‍ അദാലത്തുകളിലെ നിർദേശമനുസരിച്ച് കാഷ്വല്‍ ലേബറായി ജോലി ചെയ്തിരുന്ന തൊഴിലാളിക്ക് മഞ്ചേരി നഗരസഭയില്‍ താൽക്കാലിക ശുചീകരണ ജീവനക്കാരിയായി സ്ഥിരനിയമനം നല്‍കാന്‍ കഴിഞ്ഞതായി കമീഷന്‍ അറിയിച്ചു.
മലയാള സർവകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥി ജാതി അധിക്ഷേപത്തിനിരയായ കേസില്‍ കമീഷന്റെ ഇടപെടലിനെ തുടര്‍ന്ന് ഉന്നത അധികാരികളുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവായി.
സ്വാതന്ത്ര്യത്തിന് മുമ്പ് പരാതിക്കാരിയുടെ കുടുംബത്തിന് അവകാശപ്പെട്ട ഭൂമി 1986 മുതല്‍ മറ്റ് സ്വകാര്യ വ്യക്തികളുടെ കൈവശമെത്തിയ വിഷയത്തില്‍ നേരിട്ട് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷന്‍ ജില്ല കലക്ടറോട് ആവശ്യപ്പെട്ടു. പട്ടികവിഭാഗങ്ങള്‍ മാത്രം താമസിക്കുന്ന പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നില്ലെന്ന പരാതിയില്‍ ജല അതോറിറ്റി പ്രശ്‌നം പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കിയതായും കമീഷന്‍ അറിയിച്ചു.
11 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടവയായിരുന്നു. തദ്ദേശ വകുപ്പ് (10), പൊലീസ് (9), ഹെല്‍ത്ത് (1), ജല അതോറിറ്റി (1), ബാങ്ക് (1), കെ.എസ്.ആര്‍.ടി.സി (1), കൃഷി വകുപ്പ് (1), സർവകലാശാല (1), ഇന്ത്യന്‍ ഓയില്‍ കോർപറേഷന്‍ (1) എന്നിങ്ങനെയാണ് മറ്റ് വകുപ്പുകളിലെ പരാതികളുടെ കണക്ക്. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, എ.ഡി.എം പി.ഒ. സാദിഖ്, എസ്.സി ഡെവലപ്‌മെന്റ് ഓഫിസര്‍ ഇന്‍ ചാര്‍ജ് ജിസ് കെ. ജോസ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.