പ്രതീകാത്മക ചിത്രം

ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ല; ലേ​ണി​ങ് ടെ​സ്റ്റി​ന് ഇ​ന്നും മ​ണി​ക്കൂ​റു​ക​ളു​ടെ കാ​ത്തി​രി​പ്പ്

തി​രൂ​ര​ങ്ങാ​ടി: ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​ന്നും ലേ​ണി​ങ് ടെ​സ്റ്റ് മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി. ലേ​ണി​ങ് ടെ​സ്റ്റി​നു​വേ​ണ്ടി 11 മ​ണി​ക്കൂ​റി​ല​ധി​കം സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. രാ​ത്രി ഏ​ഴ് ക​ഴി​ഞ്ഞി​ട്ടും തി​രൂ​ര​ങ്ങാ​ടി സ​ബ് ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ ലേ​ണി​ങ് ടെ​സ്റ്റ് ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തു​മൂ​ലം ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ടെ​സ്റ്റി​ന് എ​ത്തി​യ​വ​രും വ​ള​രെ​യ​ധി​കം ദു​രി​ത​ത്തി​ലാ​യി.

തി​രൂ​ര​ങ്ങാ​ടി ഓ​ഫി​സി​ൽ നാ​ല് എ.​എം.​വി.​ഐ​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​മാ​സം മൂ​ന്ന് എ.​എം.​വി.​ഐ​മാ​രു​ടെ അ​ധി​ക ത​സ്തി​ക​കൂ​ടി സൃ​ഷ്ടി​ച്ചെ​ങ്കി​ലും നി​യ​മ​നം ഒ​ന്നും​ത​ന്നെ ന​ട​ന്നി​ല്ല. അ​തി​ൽ​നി​ന്ന് ഒ​രാ​ളെ നി​യ​മി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ചു​മ​ത​ല​യേ​റ്റി​ട്ടി​ല്ല.

ഓ​ഫി​സി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നാ​ല് എ.​എം.​വി.​ഐ​മാ​രി​ൽ ഒ​രാ​ളെ ചെ​ക്ക് പോ​സ്റ്റി​ലേ​ക്ക് നി​യ​മി​ച്ച​തോ​ടെ മൂ​ന്നു​പേ​രെ​വെ​ച്ചാ​ണ് 200 പേ​ർ​ക്ക് ലേ​ണി​ങ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ, ട്രെ​യി​നി​ങ് ടെ​സ്റ്റ്, വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന, അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നോ​ക്കു​ന്ന​ത് തു​ട​ങ്ങി​യ​വ​യും ഇ​തോ​ടൊ​പ്പം പ​രി​ശോ​ധി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഇ​ന്ന​ലെ മാ​ത്രം 150ഓ​ളം പേ​ർ​ക്ക് ഡ്രൈ​വി​ങ് ടെ​സ്റ്റ്, നൂ​റി​ൽ​പ​രം വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന, 15 വ​ർ​ഷം കാ​ലാ​വ​ധി ക​ഴി​ഞ്ഞ 50ഓ​ളം വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. ആ​വ​ശ്യ​ത്തി​ന് ക​മ്പ്യൂ​ട്ട​റു​ക​ളും സ്ഥി​ര​ത​യു​ള്ള ഇ​ന്റ​ർ​നെ​റ്റ് സം​വി​ധാ​ന​വും ഇ​ല്ലാ​ത്ത​തി​നൊ​പ്പം വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ടു​മ്പോ​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ബ​ദ​ൽ സം​വി​ധാ​ന​വും ഒ​രു​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്ന​ത്.

ജ​ന​റേ​റ്റ​റോ മ​തി​യാ​യ യു.​പി.​എ​സ് സം​വി​ധാ​ന​മോ ഇ​ല്ലാ​ത്ത​തി​നാ​ൽ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു​വ​രെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ ലേ​ണി​ങ് ടെ​സ്റ്റി​നാ​യി എ​ത്തി​യ പ​ല ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും വൈ​കീ​ട്ട് അ​ഞ്ചു മ​ണി​യാ​യി​ട്ടും ടെ​സ്റ്റ് പൂ​ർ​ത്തി​യാ​കാ​തെ കാ​ത്തു​നി​ന്ന​തു​കൊ​ണ്ട് ഓ​ഫി​സ് സ​മ​യ​ത്തി​നു​ശേ​ഷം ഓ​ഫി​സി​ലെ മു​ഴു​വ​ൻ ക​മ്പ്യൂ​ട്ട​റു​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ​യും അ​സി​സ്റ്റ​ൻ​റ് മോ​ട്ടോ​ർ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഓ​ഫി​സി​ലെ എ​ല്ലാ ക​മ്പ്യൂ​ട്ട​റു​ക​ളും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി ലേ​ണി​ങ് ടെ​സ്റ്റ് തീ​ർ​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​മൂ​ലം ഇ​വ​രു​ടെ മ​റ്റു ജോ​ലി​ക​ൾ ത​ട​സ്സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണു​ണ്ടാ​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.