വേ​ങ്ങ​ര മ​ണ്ഡ​ലം

വേ​ങ്ങ​ര​യു​ടെ പ​ച്ച മ​ന​സ്സ്

വേ​ങ്ങ​ര: 2008ൽ ​മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തോ​ടെ നി​ല​വി​ൽ വ​ന്ന നി​യ​മ​സ​ഭ മ​ണ്ഡ​ല​മാ​ണ് വേ​ങ്ങ​ര. അ​ന്നു​മു​ത​ൽ ഇ​ന്നു​വ​രെ മു​സ്‍ലിം ലീ​ഗി​ന് അ​ധി​കാ​ര​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​ത്ഭു​തം സം​ഭ​വി​ക്കു​മെ​ന്ന് ആ​രും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. നേ​ര​ത്തേ മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ന്റെ ഭാ​ഗ​മാ​യ വേ​ങ്ങ​ര, ഊ​ര​കം, ക​ണ്ണ​മം​ഗ​ലം, ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്തു​ക​ളും താ​നൂ​ർ മ​ണ്ഡ​ല​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്ന പ​റ​പ്പൂ​ർ പ​ഞ്ചാ​യ​ത്തും തി​രൂ​ര​ങ്ങാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്ന എ.​ആ​ർ ന​ഗ​ർ പ​ഞ്ചാ​യ​ത്തും ചേ​ർ​ത്താ​ണ് വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ന് രൂ​പം ന​ൽ​കി​യ​ത്.

വേ​ങ്ങ​ര മ​ണ്ഡ​ലം രൂ​പ​വ​ത്കൃ​ത​മാ​യ ശേ​ഷം 2011ൽ ​ന​ട​ന്ന പ്ര​ഥ​മ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഐ.​എ​ൻ.​എ​ല്ലി​ലെ കെ.​പി. ഇ​സ്മാ​യി​ലി​നെ​തി​രെ 38,237 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജ​യി​ച്ചു​ക​യ​റി​യ​ത്. 2014ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ൽ ലീ​ഗി​ലെ ഇ. ​അ​ഹ​മ്മ​ദി​ന് 42,632 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​രു​ന്നു. 2016ൽ ​പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​ൻ പി.​പി. ബ​ഷീ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് 38,057 വോ​ട്ടു​ക​ൾ​ക്ക്.

ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ​എ സ്ഥാ​നം രാ​ജി​വെ​ച്ച് ഒ​ഴി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് 2017ൽ ​ന​ട​ന്ന നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​എ​ൻ.​എ. ഖാ​ദ​ർ 23,310 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യം നേ​ടി. 2019ൽ ​ന​ട​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് വേ​ങ്ങ​ര​യി​ൽ 51,880 വോ​ട്ടി​ന്റെ ലീ​ഡ് ഉ​ണ്ടാ​യി​രു​ന്നു. 2021ൽ ​ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ലെ പി.​പി. ജി​ജി​യെ, കു​ഞ്ഞാ​ലി​ക്കു​ട്ടി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് 30,596 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ന്. 2021ലെ ​മ​ല​പ്പു​റം ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി സി.​പി.​എ​മ്മി​ലെ വി.​പി. സാ​നു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തും വ​ലി​യ ലീ​ഡി​ൽ ത​ന്നെ​യാ​യി​രു​ന്നു.

2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​വ​ട്ടെ മ​ല​പ്പു​റ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി​ക്ക് വേ​ങ്ങ​ര​യി​ൽ​നി​ന്ന് ല​ഭി​ച്ച​ത് 56,397 വോ​ട്ടുു​ക​ളു​ടെ ലീ​ഡ്. 2025ൽ ​ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​ൻ യു.​ഡി.​എ​ഫി​നാ​യി. വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളും യു.​ഡി.​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്. വേ​ങ്ങ​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​വ​ട്ടെ, ക​ഴി​ഞ്ഞ കാ​ൽ നൂ​റ്റാ​ണ്ടാ​യി പ്ര​തി​പ​ക്ഷ​നി​ര​യി​ൽ ഒ​രു അം​ഗം​പോ​ലും ഇ​ല്ലാ​തെ​യാ​ണ് യു.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് വേ​ങ്ങ​ര ഡി​വി​ഷ​നി​ൽ​നി​ന്ന് പി.​കെ. അ​സ്‌​ലു 33,488 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലും ചേ​റൂ​ർ ഡി​വി​ഷ​നി​ൽ​നി​ന്ന് യാ​സ്മി​ൻ അ​രി​മ്പ്ര 29,835 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലും ഒ​തു​ക്കു​ങ്ങ​ൽ ഡി​വി​ഷ​നി​ൽ​നി​ന്ന് കെ.​വി.​എം. അ​ലി 14,720 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലു​മാ​ണ് വി​ജ​യി​ച്ച​ത്‌. ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളി​ൽ ആ​കെ​യു​ള്ള 18 ഡി​വി​ഷ​നി​ലും യു.​ഡി.​എ​ഫ് വി​ജ​യി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ 136 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച​പ്പോ​ൾ 115 സീ​റ്റ് യു.​ഡി.​എ​ഫി​ന് ക​ര​സ്ഥ​മാ​ക്കാ​നാ​യി. കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും പ​തി​വു​പോ​ലെ ഒ​രു സൗ​ഹൃ​ദ മ​ത്സ​രം എ​ന്ന​തി​ന​പ്പു​റ​ത്തേ​ക്ക്, വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്താ​ൻ എ​ൽ.​ഡി.​എ​ഫ് അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്തു​ണ്ട്.

ആ​രാ​വും സ്ഥാ​നാ​ർ​ഥി​?

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ത​ന്നെ​യാ​യി​രി​ക്കും വേ​ങ്ങ​ര​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ​ന്ന് ഏ​റ​ക്കു​റെ ഉ​റ​പ്പാ​ണ്. ഒ​രു പ​ക്ഷെ കു​ഞ്ഞാ​ലി​ക്കു​ട്ടി മ​ല​പ്പു​റ​ത്തേ​ക്ക് ചു​വ​ട് മാ​റി​യാ​ൽ മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാ​മി​നാ​ണ് വേ​ങ്ങ​ര​യി​ലേ​ക്ക് സാ​ധ്യ​ത. ക​ഴി​ഞ്ഞ ത​വ​ണ സ്വ​ത​ന്ത്ര​നാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച് 11000ൽ ​പ​രം വോ​ട്ടു​ക​ൾ സ​മാ​ഹ​രി​ച്ച സ​ബാ​ഹ് കു​ണ്ടു​പു​ഴ​ക്ക​ലി​നെ ഇ​ട​തു സ്വ​ത​ന്ത്ര​നാ​ക്കി രം​ഗം കൊ​ഴു​പ്പി​ക്കാ​നാ​ണ് സി.​പി.​എം ക​രു​നീ​ക്കു​ന്ന​ത്. 

2021 നി​യ​മ​സ​ഭ

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി (യു.​ഡി.​എ​ഫ്) 70,381

പി. ​ജി​ജി (എ​ൽ.​ഡി.​എ​ഫ്) 39,785

സ​ബാ​ഹ് കു​ണ്ടു​പു​ഴ​ക്ക​ൽ (സ്വ​ത​ന്ത്ര​ൻ) 11,255

പ്രേ​മ​ൻ മാ​സ്റ്റ​ർ- (ബി.​ജെ.​പി) 5968

ഭൂ​രി​പ​ക്ഷം 30,596

2024 ലോ​ക്സ​ഭ

ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ (യു.​ഡി.​എ​ഫ്) 90,142

വി. ​വ​സീ​ഫ് (എ​ൽ.​ഡി.​എ​ഫ്) 33,745

അ​ബ്ദു​ൽ സ​ലാം (ബി.​ജെ.​പി) 7414

ഭൂ​രി​പ​ക്ഷം 56,397

2025 ത​ദ്ദേ​ശം ക​ക്ഷി​നി​ല

വേ​ങ്ങ​ര: യു.​ഡി.​എ​ഫ് 20, എ​ൽ.​ഡി.​എ​ഫ് 03, സ്വ​ത. 01

ക​ണ്ണ​മം​ഗ​ലം: യു.​ഡി.​എ​ഫ് 21, എ​ൽ.​ഡി.​എ​ഫ് 01, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി 01, സ്വ​ത. 01

ഊ​ര​കം: യു.​ഡി.​എ​ഫ് 16, എ​ൽ.​ഡി.​എ​ഫ് 02, സ്വ​ത. 01

എ.​ആ​ർ ന​ഗ​ർ: യു.​ഡി.​എ​ഫ് 21, എ​ൽ.​ഡി.​എ​ഫ് 1, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി 01,

പ​റ​പ്പൂ​ർ: യു.​ഡി.​എ​ഫ് 18, എ​ൽ.​ഡി.​എ​ഫ് 02, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി 01, സ്വ​ത. 01

ഒ​തു​ക്കു​ങ്ങ​ൽ: യു.​ഡി.​എ​ഫ് 16, എ​ൽ.​ഡി.​എ​ഫ് 06, എ​സ്.​ഡി.​പി.​ഐ 01

News Summary - The green mind of Vengara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.