മൂന്ന് വർഷത്തിനൊടുവിൽ വിദ്യാഭ്യാസ വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം തൃശൂർ: നിരവധി സർക്കാർ-കോടതി ഉത്തരവുകളുണ്ടായിട്ടും മൂന്നുവർഷം നീട്ടിക്കൊണ്ടുപോയ ഓൺലൈൻ സ്ഥലംമാറ്റത്തിന് ഒടുവിൽ വിദ്യാഭ്യാസ വകുപ്പിൽ നടപടിയാകുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ഓൺലൈൻ വഴിയുള്ള സ്ഥലംമാറ്റം സംബന്ധിച്ച കരട് മാനദണ്ഡമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയത്. അഞ്ച് ദിവസത്തിനകം അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും അംഗീകൃത സംഘടന നേതാക്കൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവയച്ചു. കഴിഞ്ഞ ജൂണിൽ കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂനിയൻ (കെ.ഇ.ഡി.എം.എസ്.യു) കോടതിയലക്ഷ്യം ഫയൽ ചെയ്തതിനെത്തുടർന്നുള്ള കോടതി നടപടികളെത്തുടർന്നാണ് ഇപ്പോൾ കരട് മാനദണ്ഡരേഖ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.