ഹെ​ൽ​ത്തി കേ​ര​ള ഫീ​ൽ​ഡ് കാ​മ്പ​യി​നി​ന്റെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം മ​ല​പ്പു​റം ന​ഗ​ര​സ​ഭ

ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. റി​നി​ഷ നി​ർ​വ​ഹി​ക്കു​ന്നു

ഹെല്‍ത്തി കേരള; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

മ​ല​പ്പു​റം: രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്റെ സ​ന്ദേ​ശം ന​ല്‍കി ആ​യു​ഷ് വ​കു​പ്പും നാ​ഷ​ന​ല്‍ ആ​യു​ഷ് മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ‘ഹെ​ല്‍ത്തി കേ​ര​ള’ പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്കം​കു​റി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ന്‍ അ​ഡ്വ. വി. ​റി​നി​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക, പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​പ്പെ​ടു​ത്തു​ക, ന​ല്ല ഭ​ക്ഷ​ണം, വ്യാ​യാ​മം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് കാ​മ്പ​യി​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഐ.​എ​സ്.​എം ഡി.​എം.​ഒ ഡോ. ​റോ​യ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​സി​മി മു​ര​ളി, ഹോ​മി​യോ ഡി.​എം.​ഒ ഡോ. ​ജു​മൈ​ല​ത്ത്, ഡോ. ​ന​സീ​ല, എ.​കെ. അ​ഷ്റ​ഫ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി കോ​ട്ട​ക്കു​ന്നി​ല്‍ യോ​ഗ പ്ര​ദ​ര്‍ശ​നം ന​ട​ത്തി.

ഹെ​ൽ​ത്തി കേ​ര​ള കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ആ​യു​ഷ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​വി​ധ യോ​ഗ ക്ല​ബു​ക​ളു​ടെ പ്ര​ദ​ർ​ശ​നം

ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് മു​ഖ്യാ​തി​ഥി​യാ​യി. ജീ​വി​ത​ശൈ​ലീ​രോ​ഗ​ത്തെ​ക്കു​റി​ച്ചും പ്ര​തി​രോ​ധ​മാ​ര്‍ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​ദ​ര്‍ശ​നം ന​ട​ന്നു. സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ഒ​രു​ക്കി. സൗ​ജ​ന്യ​മാ​യി മ​രു​ന്നും ന​ൽ​കി. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സ്റ്റാ​ളും പ്ര​ദ​ര്‍ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഭ​ക്ഷ​ണ​രീ​തി അ​റി​യാ​നും രു​ചി​ച്ചു​നോ​ക്കാ​നും പാ​ച​ക​രീ​തി മ​ന​സ്സി​ലാ​ക്കാ​നും സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ്റ്റാ​ള്‍ ഒ​രു​ക്കി​യി​രു​ന്ന​ത്. വ്യാ​യാ​മ​ത്തി​ന്റെ പ്രാ​ധാ​ന്യ​വും ആ​വ​ശ്യ​ക​ത​യും ഓ​ര്‍മ​പ്പെ​ടു​ത്തു​ന്ന സ്റ്റാ​ളും ശ്ര​ദ്ധ നേ​ടി.

Tags:    
News Summary - Healthy Kerala; Campaign activities begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.