തി​രൂ​ർ എ​ക്സൈ​സ് വ​കു​പ്പ് പി​ടി​കൂ​ടി​യ ക​ഞ്ചാ​വ്.

ഇൻസെറ്റിൽ പ്ര​തി അ​ഹൂ​ദ് അ​ലി ഖാ​സി

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ റെയ്ഡ്; കഞ്ചാവ് പിടികൂടി

തി​രൂ​ർ: തി​രൂ​രി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ വീ​ണ്ടും എ​ക്സൈ​സ് വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 11 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി.

തി​രൂ​ർ റെ​യ്ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കാ​ർ​ത്തി​കേ​യ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഞ്ചാ​വ് വേ​ട്ട ന​ട​ത്തി​യ​ത്. വൈ​ല​ത്തൂ​രി​ൽ​നി​ന്നാ​ണ് 11 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ അ​ഹൂ​ദ് അ​ലി ഖാ​സി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

അ​ഹൂ​ദ് അ​ലി ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ൽ നി​ന്നാണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ക​ഞ്ചാ​വ് പി​ടി​ച്ചത്. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നകം 15ഓ​ളം കേ​സു​ക​ളി​ലാ​യി 30 കി​ലോ​യോ​ളം ക​ഞ്ചാ​വാ​ണ് തി​രൂ​രി​നും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. റെ​യ്ഡി​ൽ അ​സി​സ്റ്റ​ൻ​റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​പി. മു​ഹ​മ്മ​ദ​ലി, പ്ര​ഗേ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ കെ. ​മു​ഹ​മ്മ​ദ​ലി സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ക​ണ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Raids on other state labor camps; cannabis seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.