ജലീൽ, നാസർ, ഫാഇദ് റഷീദ്, മുഹമ്മദ് അഷ്റഫ്
കൊളത്തൂർ: സ്വർണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. ചേണ്ടി കൊളമ്പൻ ഹൗസിലെ നാസർ, ഭാസ്കരൻപടിയിലെ ഇട്ടേക്കോടൻ ഹൗസിലെ ഫാഇദ് റഷീദ്, കരേക്കാട് ചേനാടൻ ആലംകോട്ടിൽ ഹൗസിൽ ഷാജഹാൻ, ചേണ്ടി വലിയ പീടിയേക്കൽ ഹൗസിലെ മുഹമ്മദ് അഷ്റഫ് എന്നിവരെ സംഭവ ദിവസവും ഒളിവിൽ പോയ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും മയക്കുമരുന്ന് കച്ചവടം ഉൾപ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയുമായ കൂത്തല മമ്മാറൻ ഹൗസിലെ ജലീലിനെ പിറ്റേ ദിവസവുമാണ് അറസ്റ്റ് ചെയ്തത്. പാങ്ങ് സർവിസ് സഹകരണ ബാങ്കിന്റെ ചേണ്ടി ശാഖയിൽ ഈ മാസം ഏഴിന് വൈകീട്ട് മൂന്നര മണിയോടെയാണ് സംഭവം. തട്ടിപ്പിന് ആസൂത്രണം നടത്തിയ മമ്മാറൻ ജലീലിനെ കോടതി റിമാൻഡ് ചെയ്തു.
ഇതുപോലെ നിരവധി സഹകരണ ബാങ്കുകളിൽ സംഘം തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
മലപ്പുറം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിൽ കൊളത്തൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. പ്രൈജു, എസ്.ഐ ശൈലേഷ് കുമാർ, സി.പി.ഒമാരായ ജയേഷ്, സജീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.