tcg

ഗുരുവായൂരിൽ നിയന്ത്രണങ്ങളോടെ അഷ്​ടമിരോഹിണി ആഘോഷിക്കും ഗുരുവായൂർ: കോവിഡ് നിയന്ത്രണങ്ങളോടെ ഗുരുവായൂരിൽ ഈ മാസം പത്തിന് അഷ്​ടമിരോഹിണി ആഘോഷിക്കും. അന്ന് മുതൽ ഭക്തർക്ക് ദർശന സൗകര്യം അനുവദിക്കും. പ്രതിദിനം ആ​യി​രം പേർക്കാണ് ഓൺലൈൻ ബുക്കിങ് വഴി പ്രവേശനം.​ അഷ്​ടമിരോഹിണി ദിവസത്തേക്കുള്ള ബുക്കിങ് പൂർത്തിയായി. സ്വ​ർ​ണ​ക്കോ​ലം എ​ഴു​ന്നള്ളി​ച്ചു​ള്ള കാ​ഴ്ച​ശീ​വേ​ലി​യാ​ണ് അ​ഷ്​ട​മി​രോ​ഹി​ണി ദി​വ​സം നടക്കുക. ഒരു ആനയും അഞ്ച് മേളക്കാരും മാത്രമാണ് ഉണ്ടാവുക. നാ​യ​ർ സ​മാ​ജ​ത്തി​‍ൻെറ നേ​തൃ​ത്വ​ത്തി​ൽ നടന്നിരുന്ന ഉറിയടി ഇത്തവണ വീടുകളിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.