-നഗരത്തിൽ ഫ്ലാറ്റിൽ അഞ്ചു പേർക്ക് രോഗബാധ കോഴിക്കോട്: ജില്ലയിൽ ഞായറാഴ്ച 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ അറിയിച്ചു. ഒറ്റ ദിവസം ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ച ദിവസമാണ് ഞായറാഴ്ച. അഞ്ചു പേർ രോഗമുക്തി നേടി. പോസിറ്റിവായവർ: 1. കട്ടിപ്പാറ സ്വദേശി (34) ജൂൺ 30ന് ഖത്തറിൽനിന്ന് കോഴിക്കോട്ടെത്തി. റാപിഡ് ടെസ്റ്റ് പോസിറ്റിവായതിനെ തുടർന്ന് സ്രവ സാമ്പ്ൾ പരിശോധനക്കെടുത്തു. ഫലം പോസിറ്റിവായതിനെ തുടർന്ന് ചികിത്സയിലാണ്. 2, 3. ചങ്ങരോത്ത് സ്വദേശിനിയും (29) നാലു വയസ്സുള്ള മകളും ജൂൺ 24ന് ബഹ്റൈനിൽനിന്ന് കോഴിക്കോട്ടെത്തി. വീട്ടിലെത്തി നിരീക്ഷണം തുടർന്നു. ജൂലൈ ഒന്നിന് മകൾക്ക് ലക്ഷണത്തെ തുടർന്ന് നാദാപുരം ആശുപത്രിയിലെത്തി രണ്ടു പേരുടെയും സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റിവായതിനെ തുടർന്ന് രണ്ടു പേരും ചികിത്സയിലാണ്. 4 . മേപ്പയൂർ സ്വദേശി (17) ജൂൺ 29ന് മംഗലാപുരത്തുനിന്ന് സ്വന്തം കാറിൽ വീട്ടിലെത്തി നിരീക്ഷണം തുടർന്നു. ജൂലൈ ഒന്നിന് ലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളജിൽ സ്രവ പരിശോധന നടത്തി. ഫലം പോസിറ്റിവായതിനെ തുടർന്ന് അവിടെ ചികിത്സയിലാണ്. 5. കീഴരിയൂർ സ്വദേശി (43) ജൂൺ 30ന് ഖത്തറിൽനിന്ന് കോഴിക്കോട്ടെത്തി. റാപിഡ് ടെസ്റ്റ് പോസിറ്റിവായതിനെ തുടർന്ന് ജൂലൈ ഒന്നിന് സ്രവ സാമ്പ്ൾ പരിശോധനക്കെടുത്തു. ഫലം പോസിറ്റിവായതിനെ തുടർന്ന് ചികിത്സയിലാണ്. 6. പേരാമ്പ്ര സ്വദേശി (47) ജൂൺ 22ന് മസ്കത്തിൽനിന്ന് കണ്ണൂരിലെത്തി. ടാക്സിയിൽ കോഴിക്കോട്ടെത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂലൈ ഒന്നിന് രോഗലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളജിൽ സ്രവപരിശോധന നടത്തി. ഫലം പോസിറ്റിവായതിനെ തുടർന്ന് ചികിത്സയിലാണ്. 7. കൊയിലാണ്ടി സ്വദേശി (42) ജൂലൈ രണ്ടിന് ഖത്തറിൽനിന്ന് കോഴിക്കോട്ടെത്തി. ഗവൺമൻെറ് സജ്ജമാക്കിയ വാഹനത്തിൽ ജൂലൈ രണ്ടിന് മലപ്പുറം കൊറോണ കെയർ സൻെററിലെത്തി നിരീക്ഷണം തുടർന്നു. റാപിഡ് ടെസ്റ്റ് പോസിറ്റിവായതിനെ തുടർന്ന് സ്രവ സാമ്പ്ൾ പരിശോധനക്കെടുത്തു. ഫലം പോസിറ്റിവായതിനെ തുടർന്ന് ചികിത്സയിലാണ്. 8. കോട്ടൂർ സ്വദേശി (23) ജൂൺ 26ന് ഖത്തറിൽന്ന് കണ്ണൂരിലെത്തി. ടാക്സിയിൽ കോഴിക്കോട്ടെത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂലൈ രണ്ടിന് ലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളജിൽ സ്രവപരിശോധന നടത്തി. ഫലം പോസിറ്റിവായതിനെ തുടർന്ന് ചികിത്സയിലാണ്. 9. ഓമശ്ശേരി സ്വദേശിനി (22) ഗർഭിണിയായിരുന്നു. ജൂലൈ ഒന്നിന് റിയാദിൽനിന്ന് കോഴിക്കോട്ടെത്തി. റാപിഡ് ടെസ്റ്റ് പോസിറ്റിവായതിനെ തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി സ്രവപരിശോധന നടത്തി. ഫലം പോസിറ്റിവായതിനെ തുടർന്ന് ചികിത്സയിലാണ്. 10. താമരശ്ശേരി സ്വദേശി (48) ജൂൺ 25ന് ദുൈബയിൽനിന്ന് കണ്ണൂരിലെത്തി. സ്വന്തം കാറിൽ കോഴിക്കോട്ടെത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂലൈ മൂന്നിന് രോഗലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളജിൽ സ്രവപരിശോധന നടത്തി. ഫലം പോസിറ്റിവായതിനെ തുടർന്ന് ചികിത്സയിലാണ്. 11. കായക്കൊടി സ്വദേശി (29) ജൂൺ 28ന് കർണാടകയിൽ നിന്ന് സ്വന്തം ബൈക്കിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. യാത്രാസമയത്ത് മുത്തങ്ങ ചെക്ക്പോസ്റ്റിൽവെച്ച് സ്രവസാമ്പ്ൾ എടുത്തിരുന്നു. സ്രവപരിശോധനയിൽ പോസിറ്റിവായതിനെ തുടർന്ന് ചികിത്സയിലാണ്. 12. കല്ലായി സ്വദേശി (47) ജൂൺ ഒമ്പതിന് ദുൈബയിൽനിന്ന് കോഴിക്കോട്ടെത്തി. ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ് 30ന് രോഗലക്ഷണത്തെ തുടർന്ന് ബീച്ച് ആശുപത്രിയിലെത്തി. സ്രവപരിശോധനയിൽ പോസിറ്റിവായതിനെ തുടർന്ന് ചികിത്സയിലാണ്. 13, 14, 15, 16, 17- കോഴിക്കോട് കോർപറേഷൻ വെള്ളയിൽ സ്വദേശികളായ 53 വയസ്സുള്ള സ്‌ത്രീ, 63 വയസ്സുള്ള സ്‌ത്രീ, അഞ്ചു വയസ്സുള്ള ആൺകുട്ടി, മൂന്നര വയസ്സുള്ള ആൺകുട്ടി, ഒന്നര വയസ്സുള്ള ആൺകുട്ടി. കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്ത കോവിഡ് പോസിറ്റിവായ കൃഷ്ണനുമായി സമ്പർക്കമുള്ള കേസുകൾ. മരണത്തോടനുബന്ധിച്ച് പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവപരിശോധനയിൽ അഞ്ചു പേരും പോസിറ്റിവായി. 18. ആയഞ്ചേരി സ്വദേശി (32) ജൂൺ 23ന് ഷാർജയിൽനിന്ന് കോഴിക്കോട്ടെത്തി. ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ ഒന്നിന് ലക്ഷണത്തെ തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ പോസിറ്റിവായി. 19. മേപ്പയൂർ സ്വദേശി (24) ജൂൺ 14ന് കുവൈത്തിൽനിന്ന് കണ്ണൂരിലെത്തി. ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂൺ 25ന് പേരാമ്പ്രയിലെത്തി സ്രവപരിശോധന ഫലം പോസിറ്റിവായി. 20. കിഴക്കോത്ത് സ്വദേശിനി (28) ജൂലൈ രണ്ടിന് സൗദിയിൽനിന്ന് കോഴിക്കോട്ടെത്തി. റാപിഡ് ടെസ്റ്റിൽ പോസിറ്റിവായതിനാൽ സ്രവ സാമ്പ്ൾ എടുത്ത് മലപ്പുറത്ത് സി.സി.സിയിൽ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധന ഫലം പോസിറ്റിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.