തിരൂർ: ബി.പി. അങ്ങാടിയിൽ നിർധന കുടുംബത്തിന് നിർമിച്ചുനൽകുന്ന വീടിൻെറ ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീറും ടി.ഐ.സി സ്കൂൾ ചെയർമാനുമായ വി.കെ. ലത്തീഫ് നിർവഹിച്ചു. ശക്കീബ്, ജലീൽ പഴയകത്ത്, അബ്ദുൽ വാഹിദ്, സിറാജുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. കൽപകഞ്ചേരി കുടിവെള്ള പദ്ധതി ഉദ്ഘാടനം 14ന് കൽപകഞ്ചേരി: വളവന്നൂർ, കൽപകഞ്ചേരി പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതി 14ന് രാവിലെ 10ന് ഓൺലൈൻ വഴി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുമെന്ന് സി. മമ്മൂട്ടി എം.എൽ.എ അറിയിച്ചു. തിങ്കളാഴ്ച നടക്കേണ്ട ഉദ്ഘാടനം മന്ത്രിയുടെ അസൗകര്യം മൂലം മാറ്റിവെക്കുകയായിരുന്നു. ബാഫഖി യതീംഖാന ഐ.ടി.ഐക്ക് സമീപം ചടങ്ങ് നടക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.